താൻ അറിഞ്ഞ സത്യങ്ങൾ ദേവിയോട് പറഞ്ഞു ബാലേട്ടൻ; സങ്കടം സഹിക്കാൻ വയ്യാതെ വിതുമ്പി ഈ വല്യേട്ടൻ… | Santhwanam Today’s Episode 10/11/2022 Malayalam

Santhwanam Today’s Episode 10/11/2022 Malayalam : എന്തേലും കേട്ടാൽ ഉടനെ മനസ്സ് തകരുന്നവരാണോ ഈ സാന്ത്വനം വീട്ടിലെ അംഗങ്ങൾ? ഇത് ചോദിക്കുന്നത് മലയാളം ടെലിവിഷനിൽ ഏറ്റവും സൂപ്പർ ഹിറ്റായി തുടരുന്ന പരമ്പര സാന്ത്വനത്തിന്റെ പ്രേക്ഷകരാണ്. ഇവിടെയിതാ ബാലനും ദേവിയും മനസ്സ് തകർന്ന് താഴേക്ക് വീഴുന്ന ഒരു കാഴ്ചയാണ് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. തൻറെ അനിയന്മാർ താനറിയാതെ സ്വന്തമായി ഒരു കട വാങ്ങുന്നു. തന്നെ അറിയിച്ചാൽ താൻ അതിൻറെ അവകാശം ചോദിക്കുമോ എന്ന് ഭയന്നിട്ടായിരിക്കണം അവർ അത് തന്നോട് പറയാത്തത് എന്ന് ചിന്തിച്ചുവെക്കുന്നു ബാലൻ.

ബാലേട്ടൻ എന്താ ഇങ്ങനെ? ബാലൻറെ അതേ വികാരത്തോടെ ഈ വിഷയം ഏറ്റെടുക്കുകയാണ് ദേവി. സാന്ത്വനം വീട്ടിലെ അഞ്ചോ ആറോ പേർ തമ്മിൽ മനസ്സുകൊണ്ട് ഒരു ഐക്യം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അനിയന്മാർ ഏട്ടന് വേണ്ടി സർപ്രൈസ് സമ്മാനമായി വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന കട ഇപ്പോൾ ഈ കഥയിലെ വില്ലനായി മാറി. അല്ലെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ഈ ഒരു കട തന്നെയാണ് സാന്ത്വനം വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായി മാറിയിരിക്കുന്നത്.

പ്രേക്ഷകരെല്ലാം ഏറെ സങ്കടത്തിലാണ്, ഇങ്ങനെയൊരു സാന്ത്വനമല്ല ഞങ്ങൾക്ക് കാണേണ്ടത് എന്നാണ് പ്രേക്ഷകർ പറഞ്ഞിരിക്കുന്നത്. ഇനിയിപ്പോൾ ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ ശിവാഞ്‌ജലി പ്രണയത്തിൻറെ ക്യൂട്ട്നസിന് മാത്രമേ സാധിക്കൂ എന്നും പ്രേക്ഷകർ പറഞ്ഞുവെക്കുന്നു. മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുള്ള പ്രായക്കാർക്കും ഒരേപോലെ ഇഷ്ടപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം.

കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പരമ്പര വരച്ചുകാട്ടുന്നത്. തുടക്കം മുതൽ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിലേക്ക് ആഴ്ന്നിറങ്ങി. അഭിനേതാക്കളുടെ മികവാർന്ന അവതരണശൈലി തന്നെയാണ് സാന്ത്വനത്തിന് ഇത്രത്തോളം പ്രേക്ഷകപ്രീതി നേടിക്കൊടുത്തത്.