അഞ്‌ജലിയും ശിവനും ഇനി കാശ്മീരിലേക്ക്; സാന്ത്വനം പരമ്പര വൻ വഴിതിരിവിൽ… | Santhwanam Today’s Episode 1/11/2022 Malayalam

Santhwanam Today’s Episode 1/11/2022 Malayalam : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു മികച്ച കുടുംബപരമ്പരയാണ് സാന്ത്വനം. കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കുടുംബസ്നേഹം വിളിച്ചോതുന്ന പരമ്പര കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രേക്ഷകലക്ഷങ്ങളാണ് സാന്ത്വനം കുടുംബത്തെ നെഞ്ചിലേറ്റിയിരിക്കുന്നതും. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാന്ത്വനം പരമ്പര പ്രേക്ഷകമനസ്സുകൾ കവർന്നെടുത്തത്. പ്രണയവും സൗഹൃദവും സഹോദരസ്നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. പരമ്പരയിലെ പ്രണയജോഡികളായ ശിവാഞ്ജലിക്കാണ് കൂട്ടത്തിൽ ഏറ്റവും ഫാൻസ് ഉള്ളത്.

തമ്മിൽ ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ദമ്പതികളാണ് ശിവനും അഞ്ജലിയും. എന്നാൽ ഓരോ ദിവസം ഓരോ എപ്പിസോഡുകൾ പിന്നിടുമ്പോഴും ഇരുവർക്കുള്ളിലെയും ദേഷ്യം പിന്നീട് പ്രണയമാകുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. പിന്നീട് സാന്ത്വനം കുടുംബം അത്യുജ്ജ്വല പ്രണയത്തിനാണ് സാക്ഷിയായത്. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡുകളുമായാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഇപ്പോഴിതാ സംഭവബഹുലനിമിഷങ്ങൾ സമ്മാനിക്കുന്ന പുത്തൻ എപ്പിസോഡിന്റെ പ്രൊമോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.

അഞ്ജലിയെ കണ്ണിമ വെട്ടാതെ നോക്കിനിൽക്കുന്ന ശിവനും, കർക്കശക്കാരിയായ അഞ്ജലി ടീച്ചറുമാണ് സ്ക്രീനിൽ നിറഞ്ഞാടുന്നത്. എന്നെ പോലൊരു കാട്ടുമാക്കാനെ കെട്ടി നിന്റെ ജീവിതം നശിച്ചു പോയല്ലോ എന്ന് സങ്കടം പറയുന്ന ശിവനെ ആശ്വസിപ്പിക്കുകയാണ് അഞ്ജലി. മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ടെന്നും, ശിവേട്ടന് പഠിക്കാൻ മനസ്സുണ്ടല്ലോ എന്നും നമ്മൾക്ക് അതുമതി എന്നും അഞ്ജലി മറുപടി നൽകുന്നു. അതായത് പ്രാരാബ്ധങ്ങൾ കൊണ്ട് പാതിവഴിയിൽ മുടങ്ങിയ ശിവന്റെ പഠനം അഞ്ജലി നല്ല രീതിയിൽ പൂർത്തീകരിക്കുമെന്ന് സാരം. ഈ സംഭാഷണങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് അഞ്ജലിയുടെ അമ്മ സാന്ത്വനം കുടുംബത്തിലേക്ക് എത്തുന്നതാണ് മറ്റൊരു രംഗം.

ഇതിനിടയിലെ ട്വിസ്റ്റ് എന്തെന്നാൽ അഞ്ജലിയും ശിവനും അഞ്ജലിയുടെ അമ്മയെ കാണാൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. സാന്ത്വനം കുടുംബത്തിലെത്തിയ അഞ്ജലിയുടെ അമ്മ ഗർഭിണിയായ അപ്പുവിനെ അനുഗ്രഹിക്കുന്നു. ഒപ്പം തന്റെ മനസ്സിലെ ആഗ്രഹങ്ങൾ സങ്കടങ്ങളായും അമ്മ പവെക്കുന്നുണ്ട്. അപ്പു ഗർഭിണിയായതുപോലെ എന്റെ മകൾ അഞ്ജലിയും ദൈവം അനുഗ്രഹിച്ച് ഗർഭിണി ആയിരുന്നെങ്കിൽ എന്ന ബെഥ പങ്കുവെക്കുകയാണ് അഞ്ജലിയുടെ അമ്മ. ഒപ്പം പ്രമോയിലെ ഏറ്റവും വലിയ സസ്പെൻസ് എന്തെന്നാൽ അഞ്ജലിയും ശിവനും കാശ്മീരിലേക്ക് പോകുന്നു എന്നതാണ്.