അതെ, എല്ലാ മുൻവിധികളെയും തെറ്റിച്ച് അപർണ..!! കണ്ണുകൾ നിറഞ്ഞ് ദേവിയും ബാലനും… ഇത്‌ സത്യം… | Santhwanam Today

Santhwanam Today : കുടുംബപ്രേക്ഷകരെ എന്നും വിസ്മയത്തിലാഴ്ത്തുന്ന ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഇപ്പോഴിതാ വീണ്ടും ഏവരെയും അത്ഭുതപ്പെടുത്തുന്ന ചില രംഗങ്ങളുമായാണ് സാന്ത്വനം പരമ്പര പ്രേക്ഷകരിലേക്ക് എത്തുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡിൽ അപർണ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത് കാണിച്ചിരുന്നു.

അമരാവതിയിലേക്ക് രാജേശ്വരിയുടെ നിർദ്ദേശപ്രകാരമാണ് തമ്പി അപ്പുവിനെ എത്തിക്കുന്നത്. അപ്പുവിനെ തിരികെ അമരാവതിയിൽ എത്തിച്ച് സാന്ത്വനം കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാണ് രാജേശ്വരിയുടെ ശ്രമം. എന്നാൽ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്ന ചില രംഗങ്ങളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ രാജേശ്വരി ദേവിയെ അപമാനിച്ചു എന്നതാണ് പ്രൊമോയുടെ പശ്ചാത്തലം.

ആ സാഹചര്യത്തിലാണ് രാജേശ്വരിക്ക് മുന്നിൽ ദേവിക്ക് വേണ്ടി അപർണ സംസാരിക്കുന്നത്. ദേവി ഏടത്തിയെ ഒരു കുഞ്ഞ് അമ്മ എന്ന് വിളിക്കും എന്നാണ് അപർണയുടെ പ്രഖ്യാപനം. എനിക്ക് ജനിക്കുന്ന കുഞ്ഞ് ദേവിയേടത്തിയെ അമ്മ എന്ന് വിളിക്കും. ‘നിങ്ങളൊക്കെ കൂടി ദേവിയേടത്തിക്ക് ചാർത്തി കൊടുത്ത ചീത്തപ്പേര് എന്റെ കുഞ്ഞ് മാറ്റിക്കൊടുക്കും’ എന്നാണ് അപർണ പ്രഖ്യാപിക്കുന്നത്. അപർണയുടെ പ്രഖ്യാപനം ദേവിയുടെയും ബാലന്റെയും കണ്ണുകൾ നിറയിക്കുകയാണ്.

പ്രൊമോയിൽ പറയും പോലെ തന്നെയാണ് അപ്പു. ചിലപ്പോൾ കുറുമ്പ് കാണിക്കും, മറ്റ് ചിലപ്പോൾ ഒരു അത്ഭുതമായി മാറും. അതാണ് സാന്ത്വനത്തിന്റെ രണ്ടാം മരുമകൾ അപർണ. ഹൃദയഹാരിയായ മുഹൂർത്തങ്ങളാണ് ഇനി സാന്ത്വനത്തിൽ പ്രേക്ഷകർ കാണാനിരിക്കുന്നത്. കുടില തന്ത്രങ്ങളുമായി സാന്ത്വനത്തിൽ നിന്നും അപ്പുവിനെ അടർത്തിമാറ്റാൻ എത്തിയ രാജേശ്വരിക്ക് അപർണ തന്നെ കനത്ത തിരിച്ചടി നൽകുന്നതോടെ അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാകും പരമ്പര മുന്നോട്ടുപോകുക.എല്ലാവരെയും ഞെട്ടിച്ച് അപ്പു..!! ദേവിക്ക് വേണ്ടി രാജേശ്വരിയോട് ഏറ്റുമുട്ടുന്ന അപർണ ഒരു വിസ്മയമാകുന്നു…

Watch Santhwanam