ജയന്തിയെ ട്രോളി അച്ചുവിന്റെ മാസ് ഡയലോഗ്; അച്ചു സാന്ത്വനത്തിന്റെ മരുമകളെന്ന് ഉറപ്പിച്ച് പ്രേക്ഷകർ… | Santhwanam Today Episode 6 July 2022

Santhwanam Today Episode 6 July 2022 : പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ശിവാഞ്ജലി എന്ന പ്രണയജോഡിയാണ് സാന്ത്വനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹൈലൈറ്റ്. ഇപ്പോഴിതാ ശിവാഞ്ജലിയെയും മറികടന്ന് പരമ്പരയിൽ മറ്റൊരു കൂട്ടർ സ്നേഹജാലകം തുറന്നിരിക്കുകയാണ്. പ്രേക്ഷകഹൃദയം തുറന്ന് നേരെ കടന്നുകൂടിയിരിക്കുന്ന ഈ ഇണക്കൂട്ടിന് ആരാധകർ സ്നേഹവായ്പുകളോടെ നൽകിയിരിക്കുന്ന പേര് ‘കച്ചു’ എന്നാണ്.

കണ്ണനും അച്ചുവും ചേരുന്നതാണ് കച്ചു. പരസ്പരം വഴക്കിട്ടുകൊണ്ടാണ് ഇവരുടെ പ്രണയത്തിന് തുടക്കമാകുന്നതും. പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോ വീഡിയോയിലും ഇവർക്കിടയിലെ ശണ്ഠ തുടരുകയാണ്. മാത്രമല്ല, അച്ചു തറവാട്ട് വീട്ടിലെത്തുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. ദേവിയും അപ്പുവും ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് അച്ചുവിനെ സ്വീകരിക്കുന്നത്. അച്ചു വരുന്ന സമയത്ത് അവിടെ ജയന്തിയുമുണ്ട്.

Santhwanam Today Episode 6 July 2022
Santhwanam Today Episode 6 July 2022

മുഖ ലക്ഷണം പറയുന്ന പോലെ ജയന്തിയെ കണ്ട പാടെ ഒറ്റ നോട്ടത്തിൽ തന്നെ അപ്പച്ചി ഒരു പരദൂഷണക്കാരി അല്ലേ തുറന്നുചോദിക്കാനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് അച്ചു. എന്തായാലും ആ ചോദ്യം കേട്ടിട്ട് അപ്പുവിന് ചിരിയടക്കാൻ കഴിയുന്നില്ല. ദേവിയെയും അപ്പുവിനെയും നോക്കിയും അച്ചുവിന്റെ ലക്ഷണശാസ്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്. നിങ്ങൾ രണ്ടുപേരും നല്ല രണ്ട് ഏട്ടത്തിമാരാണെന്നും എനിക്ക് ഇങ്ങനെ രണ്ട് ഏട്ടത്തിമാരെ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും തുറന്നുപറയുകയാണ് അച്ചു.

എന്താണെങ്കിലും സാന്ത്വനം വീടിന്റെ അടുത്ത മരുമകളാണ് അച്ചു എന്നത് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞു. മഞ്ജുഷ മാർട്ടിനാണ് അച്ചു എന്ന കഥാപാത്രത്തിൽ മികവാർന്ന അഭിനയം കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് മഞ്ജുഷ. ഷോർട്ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ ഏറെ ആരാധകരുള്ള ഒരു പ്രണയജോഡിയാണ് ശിവാഞ്ജലി. ശിവാഞ്ജലിക്ക് ശേഷം ഇനി പ്രേക്ഷകരെ ഏറെ ആകർഷിക്കാൻ പോവുന്നത് കച്ചു പെയറായിരിക്കും.