അഞ്ജുവിന്റെ വാഹനാപകടം ശിവേട്ടൻ കാണുന്ന സ്വപ്നമെന്ന് കണ്ടുപിടിച്ച് പ്രേക്ഷകർ; പുതിയ ട്വിസ്റ്റുമായി സാന്ത്വനം… | Santhwanam Today Episode 30 June 2022

Santhwanam Today Episode 30 June 2022 : സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾ പ്രേക്ഷകരെ ഈറനണിയിക്കുകയാണ്. മുനിസ്വാമിയുടെ ടൂ വീലറുമെടുത്ത് ഒറ്റക്ക് പുറത്തേക്ക് പോയ അഞ്‌ജലിയെ കാണാനില്ല. ശിവനും രാഹുലും ചേർന്ന് ഇനി അന്വേഷിക്കാൻ അടിമാലിയിൽ സ്ഥലങ്ങളൊന്നും ബാക്കിയില്ല. ഒടുവിൽ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് അവർ. അഞ്ജുവിനെ കാണാനില്ല എന്ന വിവരം തറവാട്ട് വീട്ടിലും എല്ലാവരും അറിഞ്ഞുകഴിഞ്ഞു.

എന്നാൽ വീണുകിട്ടുന്ന ഓരോ അവസരവും തക്കം നോക്കി ഉപയോഗിക്കുന്ന ജയന്തിയുടെ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ല. ഇവിടെയും അഞ്‌ജലിയെ കാണാത്തതിന് സാന്ത്വനം കുടുംബത്തിന്റെ മേൽ പഴി ചാർത്തുകയാണ് ജയന്തി. ‘ഞങ്ങടെ കൊച്ചിനെ എവിടെ കൊണ്ടേ കളഞ്ഞു?’ എന്ന് ചോദിച്ചുകൊണ്ട് ജയന്തിയുടെ നാടകപരമ്പരക്ക് തുടക്കം കുറിക്കുകയാണ്. എന്നാൽ അപ്രിയസത്യങ്ങൾ വിളിച്ചുപറയുന്ന ജയന്തിയുടെ വായടപ്പിക്കാൻ ഹരി ശ്രമിക്കുന്നുണ്ട്.

Santhwanam Today Episode 30 June 2022
Santhwanam Today Episode 30 June 2022

അഞ്ജുവിനെ ഒറ്റക്ക് പുറത്തേക്ക് വിട്ടതും കൃത്യമായി അപകടം സംഭവിച്ചതും ചേർത്ത് വായിക്കുമ്പോൾ അതിലെന്തോ പന്തികേടുണ്ട് എന്നുകൂടി പറഞ്ഞുവെക്കുകയാണ് ജയന്തി. എന്നാൽ ജയന്തിയുടെ ആ ഡയലോഗ് ബാലന് ഒട്ടും തന്നെ ബോധിച്ചിട്ടില്ല. ഉടൻ തന്നെ ബാലൻ ജയന്തിക്ക് നേരെ ചോദ്യശരങ്ങളുമായി തിരിയുകയാണ്. സത്യം പറഞ്ഞാൽ പ്രേക്ഷകർക്കും മനസിലാകാത്ത ഒരു കാര്യം തന്നെയാണ് അഞ്ജു വണ്ടി എടുത്ത് ഒറ്റക്ക് പോയത് എന്തിനെന്നും എങ്ങോട്ടെന്നുമുള്ളത്.

സാധാരണഗതിയിൽ അഞ്ജു അങ്ങനെ ഒറ്റക്ക് ഒരിടത്തേക്കും പോകാറില്ല, ഇനി പോയാൽ തന്നെ ശിവനോട് പറയാതിരിക്കുമോ? മാത്രമല്ല, അടിമാലി പോലൊരു സ്ഥലത്ത് ഇങ്ങനെയൊരു സാഹസത്തിന് അഞ്ജു മുതിരുമെന്നും വിശ്വസിക്കാൻ വയ്യ. അഞ്ജുവിന് അപകടമുണ്ടാകുന്നു എന്നത് വീക്കെൻഡ് പ്രൊമോയിലാണ് കാണിച്ചത്. ഇനി ആ ദുരന്തചിത്രം ശിവേട്ടന്റെ സ്വപ്നം മാത്രമായിരിക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്താണെങ്കിലും ആ രഹസ്യത്തിന്റെ ചുരുളഴിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർ.