അവശനായ കണ്ണനെ താങ്ങിയെടുത്ത് ഏട്ടന്മാർ; അഞ്ജലിയുടെ അപകടം അറിയാതെ ശിവൻ… | Santhwanam Today Episode 27 june 2022

Santhwanam Today 27 june 2022 : സാന്ത്വനം പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിക്കൊണ്ട് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അടിമാലി ട്രിപ്പിനിടെ അഞ്‌ജലിക്ക് അപകടം പിണഞ്ഞിരിക്കുകയാണ്. ടൂ വീലറുമെടുത്ത് പുറത്തേക്ക് പോയ അഞ്‌ജലിക്ക് നിനച്ചിരിക്കാത്ത നേരത്താണ് ഈ ദുരന്തം വന്നുഭവിക്കുന്നത്. അഞ്‌ജലി ഓടിച്ചുകൊണ്ടിരുന്ന സ്‌കൂട്ടി മറ്റൊരു വണ്ടിയിൽ ചെന്നിടിക്കുന്നതും അഞ്ജു ദൂരേക്ക് തെറിച്ച് വീഴുന്നതും പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

എങ്ങനെയാണ് അപകടം സംഭവിക്കുന്നതെന്ന് വ്യക്തമല്ല, മാത്രമല്ല സ്വഭാവികമായ അപകടം തന്നെയെന്ന് ഉറപ്പിക്കണമെങ്കിലും വരും വാരത്തിലെ എപ്പിസോഡുകൾ കാണാതെ നിവൃത്തിയില്ല. ശിവേട്ടൻ ഏറെ സങ്കടത്തിലാണ്. അഞ്‌ജലിയെ കാണാനില്ല എന്നത് മാത്രമാണ് ശിവനും സുഹൃത്തുക്കളും അറിഞ്ഞതായി മനസിലാക്കുന്നത്. അഞ്‌ജലി എവിടെപ്പോയി എന്നറിയാതെ വെമ്പുന്ന ശിവേട്ടന്റെ മനസ് ആ വാക്കുകളിൽ നിന്നും മനസിലാക്കാം. ശിവൻ കരയുന്നത് കാണുമ്പോൾ പ്രേക്ഷകരുടെ കണ്ണുകളും നിറയുകയാണ്. അതേ സമയം കണ്ണന്റെ ദുരവസ്ഥയും പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

Santhwanam Today Episode 27 june 2022
Santhwanam Today Episode 27 june 2022

ബാലനും ഹരിയും ചേർന്ന് ഒറ്റപ്പെട്ട ഒരിടത്തുനിന്നും കണ്ണനെ കണ്ടെത്തുകയാണ്. നാട്ടുകാർ പോലും നോക്കിനിൽക്കേ താഴെ നിരപ്പിൽ നിന്നും കണ്ണനെ എടുത്തുയർത്തുകയാണ് ബാലനും ഹരിയും. കണ്ണൻ ഏറെ അവശനാണ്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും ഉപദ്രവിച്ചും കണ്ണനെ കൊല്ലാതെ കൊന്നിരിക്കുകയാണ് ആ മൂവർ സംഘം. ഇനി വിട്ടുകൊടുക്കലുകൾ ഇല്ലേയില്ല, കണ്ണനോട് കാണിച്ച ക്രൂരതക്ക് ഈ ഏട്ടന്മാർ പകരം ചോദിക്കുക തന്നെ ചെയ്യും.

ബാലന്റെയും ഹരിയുടെയും കൈക്കരുത്ത് വരുണും അഭിഷേകും അരുണും ഇനി നേരിട്ടറിയുക തന്നെ വേണം. കണ്ണന്റെ ഈ അവസ്ഥ അറിയുമ്പോൾ ദേവി എങ്ങനെ പ്രതികരിക്കുമെന്നത് ഒരു ചോദ്യം തന്നെയാണ്. ഭർത്താവിന്റെ അനിയനായോ നേർ അനിയനായോ അല്ല കണ്ണനെയും ശിവനെയും ഹരിയെയും ദേവി വളർത്തിയത്. എല്ലാ അനിയന്മാരും ദേവിക്ക് മക്കൾ തന്നെയായിരുന്നു. മക്കളിൽ ഇളയ ആൾക്ക് ഇങ്ങനെയൊരു അപകടം സംഭവിച്ചു എന്നറിഞ്ഞാൽ തകർന്നുപോകുക ദേവി തന്നെയായിരിക്കും. എന്തായാലും വരും എപ്പിസോഡുകൾക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ.