ബാലേട്ടന് ഇതിലും വലിയ പണി ഇനി കിട്ടാനില്ല!! ഹാങ്ങോവർ വിട്ടപ്പോൾ സാന്ത്വനത്തിലെ ആണുങ്ങൾക്ക് പെൺപടയുടെ സൽക്കാരം… | Santhwanam Today Episode 27/10/2022 Malayalam

Santhwanam Today Episode 27/10/2022 Malayalam : സാന്ത്വനത്തിലെ ഈ സഹോദരന്മാർക്ക് ഇനി ഇതിലും വലിയ എട്ടിൻറെ പണി കിട്ടാനില്ല. തലേദിവസത്തെ ഹാങ്ങോവർ മാറി പിറ്റേദിവസം രാവിലെ ഉറക്കത്തിൽ നിന്നും ഉണർന്നെണീക്കുമ്പോൾ കഥയാകെ മാറിമറിയുകയാണ്. ഒരു ചായ തരാൻ പോലും സാന്ത്വനത്തിൽ ആൾക്കാരില്ല… കാരണം ചോദിക്കുമ്പോൾ ഇന്നലെ രാത്രി നടന്ന സംഭവമാണ് പലരും ഓർമിപ്പിക്കുന്നത്. ഇന്നലെ അങ്ങനെ ആയിരുന്നെങ്കിൽ ഇന്നും അത് തന്നെയായിരിക്കണമല്ലോ എന്ന ന്യായമായ ഒരു ചോദ്യമാണ് ദേവി മുന്നോട്ടുവെക്കുന്നത്.

എന്തായാലും ഹരിയും ശിവനും രാവിലെതന്നെ കടയിലേക്ക് എന്ന് പറഞ്ഞ് മുങ്ങാനുള്ള തത്രപ്പാടിലാണ്. എന്നാൽ ബാലേട്ടൻ എന്ത് ചെയ്യും? ദേവിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ നടുങ്ങുന്ന ബാലേട്ടനെ ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും. ഇതെല്ലാം കഴിഞ്ഞ് സാന്ത്വനത്തിലെ പതിവ് വട്ടമേശസമ്മേളനം കൂടിയാകുമ്പോൾ സംഭവം പൂർത്തിയായി. ഇനി അറിയേണ്ടത് ഇനിയെന്ത് സംഭവിക്കും എന്നത് മാത്രമാണ്.

വളരെ രസകരമായ സന്ദർഭങ്ങളിലൂടെയാണ് ഇപ്പോൾ സാന്ത്വനം പരമ്പര മുന്നേറുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി വളരെ വിഷാദകരമായ രംഗങ്ങളിലൂടെ കടന്നുപോയിരുന്ന പരമ്പരയ്ക്ക് ഇപ്പോൾ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. സാന്ത്വനം ആകെമൊത്തം സന്തോഷത്തിലാണ്. ആ സന്തോഷം പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. കുടുംബപ്രേക്ഷകരെ ഏറെ ആഹ്ലാദത്തിലാഴ്ത്തുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിങ്ങിലും ഈ പരമ്പര മുൻപന്തിയിൽ തന്നെ. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്.

പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെ. ഒരുപിടി മികച്ച താരങ്ങളാണ് സാന്ത്വനം പരമ്പരയിൽ ഒന്നിക്കുന്നത്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണ് ഈ പരമ്പരയ്ക്ക് ഉള്ളത്. യുവാക്കളെയും ഏറെ ആകർഷിക്കുന്ന അവതരണമാണ് സാന്ത്വനത്തിന്റേത്. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. ഇരുഭാഷകളിലും ഇപ്പോൾ ഒരേപോലെ സൂപ്പർ ഹിറ്റായി തുടരുകയാണ് ഈ പരമ്പര.