സാന്ത്വനത്തിൽ വീണ്ടും പ്രണയമഴ പെയ്യാൻ തുടങ്ങുന്നു; ശിവനെ വീണ്ടും കുറ്റപ്പെടുത്തി ജയന്തി… | Santhwanam Today Episode 2 July 2022

Santhwanam Today Episode 2 July 2022 : കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. ശിവനും അഞ്ജലിയും, അവരാണ് ഈ പരമ്പരയുടെ ഈണവും താളവും. ഇപ്പോഴിതാ അഞ്ജലിക്ക് അപകടം പിണഞ്ഞു എന്നറിഞ്ഞതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകരെല്ലാം ഏറെ സങ്കടത്തിലായിരുന്നു. ശിവേട്ടന്റെ സങ്കടം കണ്ടുനിൽക്കാനും ആരാധകർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.

ഒറ്റക്ക് ടൂ വീലറുമെടുത്ത് പുറത്തേക്ക് പോയ അഞ്ജലിയാണ് അപകടത്തിൽ ചെന്നുപെട്ടത്. വിവരമറിഞ്ഞതോടെ സാന്ത്വനം വീട്ടുകാരും ആകെ പരിഭ്രമത്തിലാണ്. അവർക്കൊപ്പം ജയന്തി കൂടി ഇപ്പോഴുള്ളത് കൊണ്ട് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്. എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ടിരിക്കുകയാണ് ജയന്തി. അഞ്ജലിയെ ശിവന്റെയൊപ്പം ഒറ്റക്ക് വിട്ടത് ഒട്ടും ശരിയായില്ലെന്ന് പറഞ്ഞുവെക്കുകയാണ് ജയന്തി.

Santhwanam Today Episode 2 July 2022
Santhwanam Today Episode 2 July 2022

എന്നാൽ സാഹചര്യമിതായത് കൊണ്ട് ഒരു പരിധിയിൽ കവിഞ്ഞ് ആർക്കും ജയന്തിയോട് പ്രതികരിക്കാനും സാധിക്കുന്നില്ല. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർക്ക് അൽപ്പം ആശ്വാസം കണ്ടെത്താനുള്ള വകയുണ്ടെന്നത് ഉറപ്പ്. അതെ, അഞ്ജലിയെ ശിവൻ കണ്ടുപിടിക്കുകയാണ്. അഞ്ജലി കിടക്കുന്ന ആശുപത്രിമുറിയിലേക്ക് ശിവേട്ടൻ ഓടുന്നത് കാണിച്ചുകൊണ്ടാണ് സാന്ത്വനം പരമ്പരയുടെ ഇന്നത്തെ പ്രോമോ വീഡിയോ അവസാനിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് കണ്ടുമുട്ടുന്ന ആ രംഗങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ശിവനും അഞ്ജലിയുമാണ് സാന്ത്വനം പരമ്പരയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള രണ്ട് താരങ്ങൾ.

ഇവരുടെ പ്രണയരംഗങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഹിറ്റാണ്. ഇപ്പോഴിതാ ഒരു വിരഹത്തിന് ശേഷം രണ്ട് പേരും ഇന്ന് വീണ്ടും കണ്ടുമുട്ടുകയാണ്. ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് ഇപ്പോൾ സാന്ത്വനം പരമ്പര മുന്നോട്ടുപോകുന്നത്. ആശുപത്രിയിൽ കിടക്കുന്ന അഞ്ജലിയെ കണ്ടപ്പോൾ ആരാധകർക്ക് അൽപ്പം ആശ്വാസം ലഭിച്ചിട്ടുണ്ട്. വലിയൊരു അപകടമൊന്നും അഞ്ജുവിന് സംഭവിച്ചിട്ടില്ല. ശിവാഞ്ജലിമാരുടെ പ്രണയം കൂടുതൽ സ്നേഹാർദ്രമാക്കാനുള്ള ഒന്ന് തന്നെയാകും ഈ അപകടം എന്ന് കൂടി പറയുകയാണ് ആരാധകർ.