സാന്ത്വനം ശിവന്റെ വീഡിയോ ക്ലിപ്പ് ലീക്കായി; ഞെട്ടലോടെ ദേവിയും അപ്പുവും… | Santhwanam Today Episode 12 july 2022

Santhwanam Today Episode 12 july 2022 : കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഒരു സാധാരണകുടുംബത്തിന്റെ കഥയാണ് സാന്ത്വനം പറയുന്നത്. സാന്ത്വനം വീട്ടിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കൊക്കെയും പരിഹാരം കാണാൻ വേണ്ടിയാണ് കുടുംബം മൊത്തത്തിൽ അവരുടെ തറവാട്ട് വീട്ടിലേക്കെത്തിയത്. എന്നാൽ അവിടെ എത്തിയപ്പോഴാകട്ടെ, വീണ്ടും വലിയ പ്രശ്നങ്ങൾ തലപൊക്കുകയായിരുന്നു. ഭദ്രനും മക്കളും പുതിയ ശത്രുക്കളുടെ രൂപത്തിൽ രംഗപ്രവേശം ചെയ്തു.

കണ്ണന് അനുഭവിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകളാണ്. കണ്ണനെ കൊണ്ട് നിർബന്ധിപ്പിച്ച് മദ്യപിപ്പിച്ച കാഴ്ച്ച ഏറെ സങ്കടകരമായിരുന്നു. ആ സംഭവം നടക്കുന്ന സമയത്ത് ശിവൻ അടിമാലിയിലായിരുന്നു. ഇപ്പോൾ ശിവൻ തിരിച്ചുവന്നു. കണ്ണൻ താൻ നേരിട്ട ബുദ്ധിമുട്ട് ശിവനോട് തുറന്നുപറയുകയാണ്. ഇത് കേട്ട് ശിവൻ വെറുതെയിരിക്കില്ല, ഉറപ്പായും ശിവന്റെ ഉഗ്രഭാവം ഇനി ഏവരും കാണേണ്ടി വരും.

Santhwanam Today Episode 12 july 2022
Santhwanam Today Episode 12 july 2022

അടിമാലിയിൽ അടിച്ചുപൊളിച്ച് ഡാൻസൊക്കെ ചെയ്ത ശിവേട്ടന്റെ വീഡിയോ അഞ്ജു ഏട്ടത്തിമാരെ കാണിച്ചിരുന്നു. അത്‌ കണ്ടിട്ട് അവർ ചിരിയോട് ചിരി. ഏട്ടത്തിമാർ തന്റെ ഡാൻസ് വീഡിയോ കണ്ടു എന്നറിഞ്ഞ് ശിവൻ ചമ്മുകയാണ് . അതേസമയം ഇതേക്കുറിച്ച് അപ്പുവും ഹരിയും തമ്മിലും ഒരു സംഭാഷണം ഉണ്ടാകുന്നുണ്ട്. ശിവന്റെ തിമിർപ്പ് ഡാൻസ് കണ്ടുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഹരിയുടെ ഡാൻസ് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് സാന്ത്വനം പ്രേക്ഷകർ.

നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. വാനമ്പാടി എന്ന ഹിറ്റ്‌ പരമ്പരക്ക് ശേഷം ചിപ്പിയും സംഘവും അണിയിച്ചൊരുക്കുന്ന പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വരനാണ് സാന്ത്വനത്തിൽ ചിപ്പിയുടെ നായകനായി വേഷമിടുന്നത്. സജിൻ, ഗോപിക, രക്ഷ രാജ്, ഗിരീഷ്. നമ്പിയാർ, അപ്സര, അച്ചു, മഞ്ജുഷ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം പരമ്പര.