പുര കത്തുമ്പോൾ വാഴ വെട്ടി ജയന്തി; സാവിത്രിയെ വിളിച്ച് എരിപിരി കയറ്റി ജയന്തിയുടെ ഏഷണി… | Santhwanam Today Episode 1 July 2022 News Malayalam

Santhwanam Today Episode 1 July 2022 News Malayalam : ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ പതിവ് പോലെ സംഭവിച്ചു. അഞ്‌ജലിയെ കാണാനില്ല എന്ന വിവരം ജയന്തി സാവിത്രിയെ അറിയിച്ചു, അതും ഒട്ടും മയമില്ലാതെ തന്നെ. സാവിത്രിയെ എരിപിരി കേറ്റുകയാണ് ജയന്തി. മനഃപൂർവം അഞ്‌ജലിയെ ചതിയിലൂടെ വിവാഹം കഴിച്ച് ഒടുവിൽ ഏതോ കൊക്കയിൽ കൊണ്ടേ തള്ളിയെന്നൊക്കെയാണ് ജയന്തിയുടെ പറച്ചിൽ. എന്തായാലും ബാലൻ ജയന്തിക്ക് കണക്കിന് കൊടുക്കുന്നുണ്ട്. അഞ്ജു ശിവന്റെ ഭാര്യയാണെന്ന കാര്യം നിങ്ങൾ മറക്കേണ്ട എന്നാണ് ബാലൻ ജയന്തിയോട് പറഞ്ഞുവെക്കുന്നത്. ശിവനും രാഹുലും ആശുപത്രികൾ കയറിയിറങ്ങുകയാണ്.

അഞ്‌ജലിയെ അന്വേഷിച്ചുള്ള ശിവന്റെ യാത്രക്ക് ഇനിയും ഉത്തരമായിട്ടില്ല. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്ന ആശുപത്രിയിൽ അഞ്ജു ഉണ്ടാകുമെന്ന് ശിവൻ ഉറപ്പിക്കുകയാണ്. സാവിത്രി ശിവനെ ഫോണിൽ വിളിക്കുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. ‘അമ്മായി പേടിക്കേണ്ട, അഞ്ജുവിന് ഒന്നും സംഭവിക്കില്ല’ എന്ന് പറഞ്ഞാണ് ശിവൻ സാവിത്രിയെ സമാധാനിപ്പിക്കുന്നത്. എന്താണെങ്കിലും അഞ്‌ജലിയെ കാണാതായതോടെ സാന്ത്വനം ആരാധകരെല്ലാം കനത്ത നിരാശയിലാണ്.

Santhwanam Today Episode 1 July 2022 News Malayalam
Santhwanam Today Episode 1 July 2022 News Malayalam

അഞ്‌ജലിയാണ് സാന്ത്വനം പരമ്പരയുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്ന്. അങ്ങനെയുള്ള അഞ്ജുവിന് ഇത്തരത്തിൽ ഒരു അപകടമൊന്നും സൃഷ്ടിക്കേണ്ടായിരുന്നു എന്ന് പറഞ്ഞുവെക്കുകയാണ് ആരാധകർ. നടി ചിപ്പി നിർമ്മാതാവായ പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. സാന്ത്വനം വീട് വിട്ട് തറവാട്ട് വീട്ടിലെത്തിയതോടെ പരമ്പരയുടെ ഗതി തന്നെ മാറിമറിയുകയായിരുന്നു.

തറവാട്ട് വീട്ടിൽ ശത്രുക്കൾ ഏറെയാണ്. ഭദ്രനും മക്കളും തെറ്റിദ്ധാരണ വെച്ചാണ് ബാലനെയും കുടുംബത്തെയും ശത്രുക്കളായി പ്രതിഷ്ഠിച്ചത്. ശിവൻ കൂടി തറവാട്ട് വീട്ടിൽ തിരിച്ചെത്തിയാൽ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരമാകും എന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്തായാലും ശിവൻ അഞ്ജുവിനെ കണ്ടുമുട്ടുന്ന ആ രംഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ പ്രിയപ്രേക്ഷകർ.