കലഹത്തിൽ നിന്ന് പ്രണയനാമ്പുകൾക്ക് തുടക്കം; പ്രണയമഴ നനഞ്ഞ് കണ്ണനും അച്ചുവും… | Santhwanam Today 8 June 2022

Santhwanam Today 8 June 2022 : സാന്ത്വനം പരമ്പരയിൽ പുതിയൊരു പ്രണയത്തിന് ഇതൾ വിരിയുകയാണ്. അതും കലഹത്തിൽ നിന്ന് അനുരാഗത്തിലേക്കുള്ള യാത്ര. കണ്ണനാണ് ഈ പ്രണയകഥയിലെ നായകൻ. നായിക അച്ചുവും. ശിവാഞ്‌ജലിക്ക് ശേഷം ഇനി പ്രേക്ഷകഹൃദയം കവരുന്ന പ്രണയജോഡി ഇവർ തന്നെയാണ്. കണ്ണന്റെയും അച്ചുവിന്റെയും ആദ്യകണ്ടുമുട്ടലാണ് ഇപ്പോൾ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ആദ്യകാഴ്ചയിൽ തന്നെ ഒരു കലഹം.

കണ്ണനെ ‘മരങ്ങോടാ..’ എന്ന് വിളിച്ചുകൊണ്ടുള്ള തുടക്കം. എന്തായാലും പ്രൊമോ കണ്ടപ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരു കാര്യം പിടികിട്ടി. സാന്ത്വനത്തിൽ ഇനി കണ്ണന്റെ പ്രണയകാലമാണ്. അതെ, പ്രണയമഴ പെയ്യാൻ പോവുകയാണ്. എന്നാൽ ഈ മഴയിൽ ഇടിമിന്നലും പേമാരിയുമൊക്കെ കൂട്ടിനുണ്ടാകുമോ എന്നത് മാത്രമാണ് ഇനിയറിയേണ്ടത്. വെറുമൊരു പ്രണയമാവും ഇതെന്ന് തോന്നുന്നില്ല. എന്തൊക്കെയോ എവിടെയൊക്കെയോ ഒളിപ്പിച്ചുവെച്ചുള്ള ഒരു അവതരണശൈലിയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടേത്.

Santhwanam Today 8 June 2022
Santhwanam Today 8 June 2022

തറവാട്ട് വീട്ടിലെ പ്രശ്നങ്ങൾ വലുതാവുകയാണ്. ബാലന് നേരെ വന്നുചേരുന്ന ഓരോ പ്രതിസന്ധിയും രംഗം കൂടുതൽ കലൂഷിതമാക്കുകയാണ്. ശിവാഞ്‌ജലിമാരുടെ പ്രണയവും ഒപ്പത്തിനൊപ്പം പറഞ്ഞുപോകുന്ന പ്രത്യേകരീതിയാണ് ഇപ്പോൾ പരമ്പര പിന്തുടരുന്നത്. എന്നാൽ പ്രേക്ഷകരുടെ ആവശ്യം ശിവാഞ്‌ജലി രംഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം എന്നതാണ്. അടിമാലി ട്രിപ്പിലാണ് ശിവനും അഞ്‌ജലിയും. അടിച്ചുപൊളിച്ചുള്ള ഒരു യാത്ര. കഴിഞ്ഞ എപ്പിസോഡിൽ ചുരിദാർ ധരിച്ച് അഞ്ജുവിനെ കണ്ടപ്പോൾ ശിവേട്ടന് വലിയ അതിശയം തോന്നിയിരുന്നു.

വിവാഹത്തിന് മുമ്പ് മാത്രമാണ് ചുരിദാറിൽ അഞ്ജുവിനെ കണ്ടിട്ടുള്ളത്. എന്താണെങ്കിലും അടിമാലി ട്രിപ്പ് പെട്ടെന്നൊന്നും അവസാനിപ്പിക്കല്ലേ എന്നാണ് ആരാധകരും പറഞ്ഞുവെക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മാതാവാകുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. തുടക്കം മുതൽ വൻ റേറ്റിങ്ങാണ് പരമ്പര സ്വന്തമാക്കുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം മുന്നോട്ടുവെക്കുന്ന സന്ദേശം.