തറവാട്ട് വീട്ടിൽ പ്രശ്നങ്ങൾക്ക് തുടക്കമാവുന്നു; ഇനി യുദ്ധം തുടങ്ങും..!! സാന്ത്വനത്തിലെ പുതിയ വില്ലൻ ചാർജെടുത്തു… | Santhwanam Today 25 May 2022

Santhwanam Today 25 May 2022 : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഒട്ടേറെ ആരാധകരാണ് പരമ്പരക്കുള്ളത്. സ്നേഹവും ഐക്യവുമാണ് സാന്ത്വനം കുടുംബത്തിന്റെ കാതൽ. എന്നിരുന്നാലും ഹരിയ്ക്കും അപ്പുവിനും ജനിക്കാനിരുന്ന കുഞ്ഞ് നഷ്ടമായത് വീട്ടിൽ വലിയൊരു പ്രതിസന്ധി തന്നെ സൃഷ്ടിക്കുകയായിരുന്നു. ദേവിയുടെ ദോഷം കൊണ്ടാണോ സാന്ത്വനം വീട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാത്തത് എന്ന നിലയിൽ സംശയങ്ങൾ വരെ മറ്റുള്ളവർ പറഞ്ഞുണ്ടാക്കി. ജ്യോത്സരുടെ പ്രശ്നം വെപ്പിൽ കണ്ട പരിഹരമാണ് തറവാട്ട് വീട്ടിലേക്കുള്ള സന്ദർശനം.

എല്ലാവരും അതിന് സമ്മതം മൂളിയപ്പോഴും ബാലന് ആശങ്കകൾ ഉണ്ടായിരുന്നു. മനസില്ലാമനസോടെ തന്നെയാണ് ബാലൻ ആ യാത്രക്ക് സമ്മതിക്കുന്നതും. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നതനുസരിച്ച് ബാലനും കുടുംബവും തറവാട്ട് വീട്ടിലേക്ക് എത്തുകയാണ്. ശിവനും അഞ്‌ജലിയും ഒഴിച്ചുള്ളവരാണ് തറവാട്ട് വീട്ടിലെത്തിയിരിക്കുന്നത്. പുതിയ ചില കഥാപാത്രങ്ങളെ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. അതിൽ ഒന്ന് നെഗറ്റീവ് ടച്ചുള്ള റോളെന്ന് വ്യക്തമാണ്.

Santhwanam Today 25 May 2022

തമ്പിക്ക് പുറമേ മറ്റൊരു വില്ലൻ കഥാപാത്രം കൂടി സാന്ത്വനത്തിൽ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അതേ സമയം ശിവനും അഞ്‌ജലിയും ടൂറിലാണ്. ഈ യാത്ര ആസ്വദിക്കുകയാണ് അവർ. ശിവാഞ്ജലി പ്രണയം കൂടുതൽ തളിരിടുന്ന കാഴ്ചകളാണ് യാത്രയിൽ കാണുന്നത്. പ്രൊമോയിലും ശിവാഞ്ജലി പ്രണയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർ യാത്രക്ക് ഇടവേളയിട്ട് വഴിയിൽ ചായ കുടിക്കാൻ ഇറങ്ങിയതാണ് ശിവനും അഞ്‌ജലിയും. ഇങ്ങനെയൊരു ട്രിപ്പ് നേരത്തെ തന്നെ പ്രേക്ഷകർ ആഗ്രഹിച്ചതാണ്.

ഇപ്പോഴെങ്കിലും ശിവാഞ്ജലിമാരെ ടൂറിന് വിടാൻ തോന്നിയല്ലോ എന്നുപറഞ്ഞ് സാന്ത്വനം അണിയറ പ്രവർത്തകർക്ക് നന്ദി പറയുകയാണ് ഇപ്പോൾ ആരാധകർ. നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. തമിഴ് പരമ്പര പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം.