കാർ യാത്രയിൽ ശിവേട്ടന്റെ കയ്യോട് തന്റെ കൈകൾ ചേർത്ത് പിടിച്ച് അഞ്‌ജലി… | Santhwanam Today 24 May 2022

Santhwanam Today 24 May 2022 : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. പരമ്പരയിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ശിവാഞ്ജലി സീനുകൾ. മുഖ്യകഥാപാത്രങ്ങളായ ശിവനെയും അഞ്ജലിയെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ഇവരുടെ ലൗ ട്രാക്കിനാണ് പ്രേക്ഷകർ എപ്പോഴും കാത്തിരിക്കാറുള്ളത്. എന്നാൽ പലപ്പോഴും ശിവാഞ്ജലി സീനുകൾ പരമ്പരയിൽ വളരെക്കുറച്ചു മാത്രം കാണിക്കുന്നതിന്റെ പേരിൽ ആരാധകർ പരാതിയും പറയാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ പരാതികളെല്ലാം പരിഹരിച്ചുകൊണ്ട് ശിവാഞ്ജലിമാരുടെ ഒരു അടിമാലി ട്രിപ്പ് തന്നെയാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ശിവനും അഞ്ജലിയും ടൂർ പോകുന്നത് കാണിച്ചിരിക്കുകയാണ്.

ശിവൻ കാർ ഓടിക്കുന്നത് കണ്ടിട്ട് അഞ്ജലി അമ്പരക്കുകയാണ്. നിങ്ങൾക്ക് കാറോടിക്കാനൊക്കെ അറിയാമോ എന്ന് അത്ഭുതത്തോട് കൂടിയാണ് അഞ്ജലി ചോദിക്കുന്നത്. ശിവേട്ടൻ ആള് സൂപ്പർ ആണെന്നും ഇനി എന്തൊക്കെയാണ് ശിവേട്ടനിൽ നിന്നും അഞ്ചു കാണാനിരിക്കുന്നത് എന്നുമാണ് ആരാധകർ തന്നെ ചോദിക്കുന്നത്. യാത്രയിലുടനീളം ശിവാഞ്ജലിമാരുടെ പ്രണയരംഗങ്ങൾ ആസ്വദിക്കാൻ കഴിയും എന്നതിൻറെ ആവേശത്തിലും ആകാംക്ഷയിലുമാണ് പ്രേക്ഷകർ. അതേസമയം സാന്ത്വനം വീട്ടിലെ മറ്റംഗങ്ങൾ തറവാട്ടിൽ എത്തിയിരിക്കുകയാണ്.

അവിടെ ഒരു യുദ്ധത്തിനുള്ള സാധ്യത കാണുന്നുണ്ട്. തറവാട്ടിലെ അങ്കവാർത്ത കണ്ടിട്ട് ശിവേട്ടൻ ട്രിപ്പ് മതിയാക്കി പോരുമോ എന്ന സങ്കടവും ആരാധകർ അറിയിക്കുന്നുണ്ട്. എന്തായാലും നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെയാണ് സാന്ത്വനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിൽ സങ്കടക്കടലിലായിരുന്ന സാന്ത്വനം വീട്ടിൽ നിന്നും ഒരു മോചനം തന്നെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. റേറ്റിംഗിലും മുൻപന്തിയിലാണ് സാന്ത്വനം പരമ്പര. എന്തായാലും ശിവാഞ്ജലിമാരുടെ പ്രണയാർദ്രമായ രംഗങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം പ്രേക്ഷകർ.