അഞ്‌ജലിക്ക് ചേർന്ന വസ്ത്രം തിരഞ്ഞെടുത്ത് ശിവൻ; കണ്ണനെ കുടിപ്പിച്ച് കിടത്തി വരുണും കൂട്ടരും… | Santhwanam Today 24 june 2022

Santhwanam Today 24 june 2022 : സാന്ത്വനത്തിൽ നമ്മൾ കാണാൻ ആഗ്രഹിക്കാത്ത ആ കാഴ്ച്ചകൾ ഉടൻ സംഭവിക്കുകയാണ്. അഭിഷേകും വരുണും അരുണും, ഈ മൂവർ സംഘം എന്താണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പോലും ആർക്കും മനസിലാകുന്നില്ല. അവർ കണ്ണനൊപ്പമാണ്. ഇപ്പോഴിതാ, കണ്ണനെക്കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കാനുള്ള പരിപാടിയിലാണ്. ഏറെ അങ്കലാപ്പിൽ, ഭയചകിതനായി കണ്ണനും. സാന്ത്വനം വീട്ടിലെ ഇനിയുള്ള കാഴ്ച്ചകൾ കണ്ണുനിറയിപ്പിക്കുന്നതെന്ന് ഉറപ്പായി. അതേ സമയം അടിമാലി ട്രിപ്പും രസകരമായ നിമിഷങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ശിവനും അഞ്‌ജലിയും.

അഞ്‌ജലിക്ക് ചേരുന്ന വസ്ത്രങ്ങൾ സെലക്ട് ചെയ്യുന്ന തിരക്കിലാണ് ശിവൻ. തനിക്ക് ചേരുന്ന നിറവും ഡിസൈനും നോക്കിയെടുക്കുന്ന ശിവനെ നോക്കി കൗതുകത്തോടെ നിൽക്കുകയാണ് അഞ്‌ജലി. ശിവനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ഒരവസരം തന്നെയാണ് അഞ്‌ജലിക്ക് ഈ ടൂർ. ശിവേട്ടൻ ഇത്രത്തോളം ആക്റ്റീവാണെന്ന്, ഇങ്ങനെയൊക്കെ ആടുകയും പാടുകയും ചെയ്യുന്ന ആളാണെന്ന് അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഈ യാത്രയിലൂടെ അഞ്‌ജലി മനസിലാക്കി.

Santhwanam Today 24 june 2022
Santhwanam Today 24 june 2022

ഇനി ഈ യാത്രയൊക്കെ കഴിഞ്ഞ് നേരെ തറവാട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു യുദ്ധഭൂമിയിലേക്ക് ചെല്ലുന്ന അവസ്ഥ തന്നെയായിരിക്കും. ഇങ്ങോട് പോരുമ്പോൾ ഉണ്ടാകാതിരുന്ന പ്രശ്നങ്ങളാണ് തിരിച്ചുചെല്ലുമ്പോൾ ശിവനും അഞ്‌ജലിക്കും നേരിടേണ്ടിവരിക. മാത്രമല്ല കണ്ണന്റെ പുതിയ പ്രണയകഥ കൂടി അറിയുമ്പോൾ ശിവനും അഞ്‌ജലിക്കും അതൊരു സർപ്രൈസ് തന്നെയാകും.

എന്നാൽ ശിവൻ എത്തുന്നതിന് മുമ്പ് തന്നെ കണ്ണനെ വരുണും സംഘവും ഏത് രീതിയിലാണ് ഉപദ്രവിക്കുക എന്ന് പറയാൻ പറ്റില്ല. ഒരുപക്ഷേ കണ്ണന് സംഭവിക്കുന്ന ആ അപകടം അറിഞ്ഞാകും ശിവാഞ്‌ജലിമാർ തിരിച്ചെത്തുക. ഒന്ന് രക്തം കണ്ടു എന്ന് കരുതി കണ്ണൻ പിന്മാറും എന്ന് വരുണും സംഘവും വിചാരിച്ചെങ്കിൽ തെറ്റി. സാന്ത്വനം വീട്ടിലെ ആണുങ്ങൾ ചങ്കൂറ്റം ചങ്കിൽ സൂക്ഷിക്കുന്നവരാണ്. അവരെ തോൽപ്പിച്ചിട്ട് നിങ്ങൾക്ക് അച്ചുവിനെ നേടാനാകില്ല.