സ്വപ്‌നങ്ങൾ തകർത്ത കണ്ണന്റെ കരണം പുകച്ച് അഞ്ചു.!! സത്യങ്ങൾ മനസിലാക്കിയ ബാലൻ തമ്പിയുടെ പക്ഷം ചേരുന്നു; സാന്ത്വനം വീണ്ടും സംഘർഷ ഭൂമി.!! | Santhwanam Today 24 August 2023
Santhwanam Today 24 August 2023 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പര വീണ്ടും വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജുവിനെ സൂസൻ വിളിച്ച് ഇൻറിരിയറിൻ്റെ പ്ലാനുകളെക്കുറിച്ചൊക്കെ സംസാരിക്കുകയായിരുന്നു.
പ്ലാനിലുള്ളതൊക്കെ വളരെ വിശദമായി തന്നെ അഞ്ജു പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് കണ്ണൻ പുറത്ത് വന്ന് അവിടെ കണ്ട പ്ലാൻ നോക്കുകയും അതിൽ അവൻ്റെ പുതിയ ഡിസൈനുകൾ കൂട്ടി ചേർക്കുകയും ചെയ്തു. ഫോൺ കട്ട് ചെയ്ത് വന്ന അഞ്ജു കണ്ണൻ വരച്ചിട്ടത് കണ്ട് കണ്ണൻ്റെ മുഖത്ത് ഒരടിവച്ചു കൊടുത്തു. കുറേ വഴക്കും പറയുന്നതിനിടയിലാണ് ദേവിയും അപ്പുവും ബഹളം കേട്ട് വരുന്നത്. നീ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് ദേവിയും അപ്പുവും കണ്ണനെ വഴക്കു പറഞ്ഞു. ദേവി അഞ്ജുവിൻ്റെ പിറകിൽ തന്നെ റൂമിലേക്ക് പോയി ബിസിനസിലേക്ക് തിരികെ പോകാനുള്ള കുറേ ഉപദേശങ്ങൾ നൽകുകയും ചെയ്തു. അപ്പുവും ദേവിയോട് കണ്ണൻ്റെ സ്വഭാവ ദൂഷ്യത്തെപ്പറ്റി പലതും പറഞ്ഞു. ചെറിയ കുട്ടിയെപ്പോലെയാണ് അവൻ്റെ പെരുമാറ്റമെന്നും, അതൊക്ക മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും പറയുകയാണ് അപ്പു.
അപ്പോഴാണ് ഹരിയും ശിവനും വരുന്നത്. കണ്ണൻ കണ്ണ് തുടക്കുന്നത് കണ്ട് എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നു. അപ്പോൾ അപ്പു വന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ഇത് കേട്ട് ദേഷ്യം പിടിച്ച ഹരി കണ്ണനെ തല്ലാൻ നോക്കുകയായിരുന്നു. ഇതിനിടയിലാണ് ബാലേട്ടനും വരുന്നത്.
എന്താണ് പ്രശ്നമെന്ന് ചോദിച്ച് ബാലേട്ടനും അവരുടെ അടുത്തേക്ക് പോയി. എല്ലാം കേട്ട ബാലേട്ടൻ ഒന്നും മിണ്ടാതെ നിന്നു. പിന്നീട് ശിവൻ റൂമിലേക്ക് പോയി അഞ്ജുവിനോട് കണ്ണനെ തല്ലണ്ടായിരുന്നുവെന്ന് പറയുകയായിരുന്നു. ഞാൻ തല്ലിപ്പോയതാണെന്നും, കുറേ ആഗ്രഹിച്ച് ഉണ്ടാക്കിയതാണ് എന്നും പറയുകയാണ് അഞ്ജു. ദേവിയും ബാലയും അടുക്കളയിൽ നിന്ന് കണ്ണനെ അടിച്ചതിനെ കുറിച്ച് പറയുകയാണ്. കണ്ണന് ഒരു അടി കിട്ടിയതിൽ കുഴപ്പമില്ലെന്ന് പറയുകയാണ് ബാലൻ. ജയന്തി വന്നു് അങ്ങനെയൊക്കെ പറഞ്ഞത് ചിലപ്പോൾ അഞ്ജുവിനെ ബിസിനസിലേക്ക് തിരികെ പോകാനുള്ള പോംവഴിയാകുമെന്ന് പറയുകയാണ് ബാലൻ. പിന്നീട് ബാലൻ അഞ്ജുവിനോട് കണ്ണൻ ഡിസൈൻ മോശമാക്കിയതിനെ കുറിച്ചും, വരച്ചത് നോക്കി നല്ല ഡിസൈനാണല്ലോ തുടങ്ങിയ കാര്യങ്ങൾ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.