ശിവാജ്ഞലി പ്രണയം പൂത്തു തളിർക്കുന്നു..!! സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്… | Santhwanam Today 23 May 2022

Santhwanam Today : അങ്ങനെ പ്രേക്ഷകരെ ഒന്നടങ്കം സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം പരമ്പരയുടെ ടീം ആ വാർത്ത പുറത്തുവിട്ടിരിക്കുകയാണ്. ഏവരും ആഗ്രഹിച്ചതുപോലെ ശിവാഞ്ജലിമാർ ഒറ്റക്കുള്ള ആ യാത്ര, അത്‌ നടക്കുകയാണ്. ചാനൽ പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ വീഡിയോയിലാണ് ശിവാഞ്ജലിമാരുടെ യാത്ര കാണിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സീനുകൾക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇനിയിപ്പോൾ മറ്റാരുടെയും ശല്യമില്ലാതെ കുറച്ചധികം സമയം ശിവാഞ്‌ജലിമാർ മാത്രം…

പ്രൊമോയിൽ കാണിച്ചിരിക്കുന്ന സീൻ അനുസരിച്ച് ശിവാഞ്ജലി പ്രണയത്തിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാകും അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾ. അതേ സമയം സാന്ത്വനം വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം തറവാട്ട് വീട്ടിൽ എത്തിയിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങളും പരമ്പരയിൽ എത്തുന്നതായാണ് പ്രൊമോ സൂചിപ്പിക്കുന്നത്. അതിൽ എല്ലാവരും ശ്രദ്ധിച്ച ഒരാൾ വാനമ്പാടിയിലെ വില്ലനെയാണ്.

ശിവാജ്ഞലി പ്രണയം പൂത്തു തളിർക്കുന്നു..!! സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്...
ശിവാജ്ഞലി പ്രണയം പൂത്തു തളിർക്കുന്നു..!! സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്…

വാനമ്പാടി സീരിയലിലെ വില്ലനെയും സാന്ത്വനത്തിലേക്കെത്തിച്ച് കഥ വീണ്ടും പുതിയ വഴിത്തിരിവിലേക്ക് കൊണ്ടുപോകുകയാണെന്ന് വേണം മനസിലാക്കാൻ. തറവാട്ട് വീട്ടിൽ സാന്ത്വനം വീട്ടുകാർ എത്തുന്നതോടെ പുതിയ ചില പ്രശ്നങ്ങളും ഉടലെടുക്കുകയാണ്. അതും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. എന്നാൽ തറവാട്ട് വീട്ടിൽ ഉന്തും തള്ളുമൊക്കെ നടക്കുന്നത് കാണുമ്പോൾ നമ്മുടെ ശിവേട്ടൻ അവിടെ ഇല്ലാതായിപ്പോയല്ലോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

എന്തായാലും വരും വാരം വളരെ കുറച്ച് സമയം മാത്രം ശിവാഞ്‌ജലിമാരെ കാണിച്ച് അധികസമയവും തറവാട്ട് വീട്ടിലെ പ്രശ്നങ്ങൾ കാണിച്ചുകൊണ്ടിരിക്കരുത് എന്നാണ് പ്രേക്ഷകർ സാന്ത്വനം ടീമിനോട് പറഞ്ഞുവെക്കുന്നത്. ഇത്രയും നാളും സാന്ത്വനത്തിലെ സങ്കടക്കാഴ്ചകൾ കണ്ടുമടുത്തു, ഇനിയെങ്കിലും ശിവാഞ്ജലി പ്രണയം കാണണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. ശിവാഞ്ജലിമാർക്ക് ഏറെ ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ എഡിറ്റിംഗ് വീഡിയോകളാണ് ശിവാഞ്ജലി ആരാധകർ പുറത്തിറക്കാറുള്ളത്. നടൻ സജിൻ ശിവൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകുമ്പോൾ അഞ്ജലിയാകുന്നത് ഗോപിക അനിലാണ്.

Watch Santhwanam Today Episode : 475 | 23 May 2022