ഇത് ബാലേട്ടന്റെ വിജയം.!! നടു റോഡിലിട്ട് തമ്പിയെ പച്ചക്ക് കത്തി ച്ച് ബാലൻ; അപ്പുവിന്റെ വാക്കുകളിൽ ഞെട്ടൽ മാറാതെ ജയന്തി.!! | Santhwanam Today 23 August 2023

Santhwanam Today 23 August 2023 : ഇത് ബാലേട്ടന്റെ വിജയം.!! നടു റോഡിലിട്ട് തമ്പിയെ പച്ചക്ക് കത്തി ച്ച് ബാലൻ; അപ്പുവിന്റെ വാക്കുകളിൽ ഞെട്ടൽ മാറാതെ ജയന്തി.!! ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ കഥ പോകുന്നത്. ജയന്തി സാന്ത്വനംവീട്ടിൽ വന്ന് അഞ്ജുവുമായി സംസാരിക്കുകയായിരുന്നു.

അപ്പോഴാണ് അപ്പു വന്ന് അഞ്ജു ബിസിനസ് നിർത്തിയില്ലെന്നും, അഞ്ജുവിനെ ജയന്തിയേടത്തി ഇങ്ങനെ ബിസിനസിനെ കുറിച്ച് പറഞ്ഞ് അധികം കളിയാക്കിയാൽ അഞ്ജു ഇപ്പോൾ തന്നെ ബിസിനസിലേക്ക് ഇറങ്ങി പുറപ്പെടുമെന്ന് പറയുകയാണ്. അവർ സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് ബാലനും ദേവിയും പുറത്തേക്ക് വന്നത്. അപ്പോൾ ബാലന് ഒരു കോൾ വന്നു. സൂസനായിരുന്നു വിളിച്ചത്. ആരോടും സൂസനാണ് വിളിച്ചതെന്ന് പറയാതെ പെട്ടെന്ന് തന്നെ ബാലൻ സൂസനെ കാണാൻ പോകുന്നു. സൂസൻ ബാലേട്ടനോട് എൻ്റെ കൂടെ അഞ്ജുവും ശിവനും ബിസിനസ് നടത്തുന്നതിൽ ബാലേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നാണ്. ആദ്യം എനിക്ക് ഉണ്ടായിരുന്നുവെന്നും, എന്നാൽ സൂസനെ കണ്ടത് മുതൽ എനിക്ക് നല്ല വിശ്വാസമായെന്നും, രണ്ടു പേരെയും ഞാൻ ബിസിനസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും സൂസൻ വിഷമിക്കേണ്ടെന്നും പറഞ്ഞ് കൊണ്ട് പോവുകയാണ് ബാലൻ.

അതിനു ശേഷം കടയിൽ പോയി ഹരിയെ കൂട്ടി ചായ കുടിക്കാൻ പോവുകയാണ് ബാലൻ. അവിടെ നിന്നും നിങ്ങൾ കടയിൽ തന്നെ നിന്നാൽ നിൻ്റെ ബിസിനസ് ഉപേക്ഷിച്ച് നീ കടയിൽ തന്നെ ആയിപ്പോവുമെന്ന് പറയുകയാണ് ബാലൻ. എന്നാൽ ഇപ്പോൾ ബിസിനസിനെ കുറിച്ച് ആലോചിക്കേണ്ടെന്നും, ഭാവിയിൽ നമ്മുടെ കടമാറ്റി അവിടെ നല്ലൊരു സൂപ്പർ മാർക്കറ്റ് തുടങ്ങാമെന്നും പറയുകയാണ് ഹരി.

പിന്നീട് ഹരിയെ കടയിലാക്കിയ ശേഷം മടങ്ങുന്ന വഴിയിൽ തമ്പി സാറിനെ കാണുന്നു. അവിടെ വണ്ടി നിർത്തി നമ്മൾ മൂന്നു പേരും കടയിൽ തന്നെയുണ്ടെന്നും, സാറിന് അത് കാണണമെങ്കിൽ സാറിന് കടയിൽ വരാമെന്ന് പറയുകയാണ് ബാലൻ. ഞങ്ങളെ പിരിക്കണമെങ്കിൽ സാറിന് അടുത്ത പണി തുടങ്ങാമെന്നും ഞാൻ റെഡിയാണെന്ന് പറഞ്ഞ് പോവുകയാണ്. അപ്പോഴാണ് അഞ്ജുവിനെ സൂസൻ വിളിക്കുന്നത്. നിൻ്റെ കൈയിലുള്ള ഇൻറിരീയറിൻ്റെ ഫോട്ടോ അയക്കെന്നും, ബാക്കിയെല്ലാ കാര്യവും അഞ്ജു സൂസന് പറഞ്ഞു കൊടുക്കുന്നതോടെ ഇന്നത്തെ എപ്പിസോഡിൻ്റെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post