സാന്ത്വനത്തിൽ ഇന്ന് കണ്ണന്റെ പെണ്ണുകാണൽ; സുധ അപ്പച്ചിയുടെ മൗനം സമ്മതമാകുമ്പോൾ… | Santhwanam Today 22 June 2022

Santhwanam Today 22 June 2022 : ബാലനെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സുധ. അച്ചുവിന്റെ വീട്ടിലേക്ക് പോകാനുള്ള ത്രില്ലിലാണ് കണ്ണൻ. കണ്ണൻ വീട്ടിലെത്തുന്നതിന്റെ സന്തോഷം അച്ചുവിന്റെ മുഖത്തുമുണ്ട്. ഒന്നുമറിയാത്ത പോൽ, എന്നാൽ എല്ലാമറിയുന്ന അച്ചുവിന്റെ അമ്മയോടുള്ള സംസാരവും സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. ‘ഈ കണ്ണൻ എന്ന് പറയുന്നത് അവിടത്തെ ഏറ്റവും ഇളയ ആളല്ലേ അമ്മേ? ആൾക്ക് എന്ത് പ്രായം വരും? “.

അച്ചുവിന്റെ ചോദ്യം ഒന്നും മനസിലാകാതെയാണ് സുധയുടെ മറുപടികളും. അച്ചുവിന്റെ വീട്ടിലേക്ക് പോകുന്നത് കൊണ്ട് പതിവിൽ നിന്ന് വ്യത്യസ്തമായി അൽപ്പം കൂടുതൽ മേക്കപ്പൊക്കെ ചെയ്ത് അതിസുന്ദരനാകാനുള്ള ശ്രമത്തിലാണ് കണ്ണൻ. മുഖത്ത് മുഴുവൻ പൗഡർ വാരിത്തേച്ച് പുറത്തേക്ക് ഒരു വരവുണ്ട്. ഇത് കണ്ടിട്ട് ഹരിയും അപർണയും കൂടി കണക്കിന് കളിയാക്കുകയാണ് കണ്ണനെ. കണ്ണന്റെയും അച്ചുവിന്റെയും പ്രണയകാലം ഏറെ രസകരമായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സാന്ത്വനം ടീം.

Santhwanam Today 22 June 2022
Santhwanam Today 22 June 2022

ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഈ പ്രണയം അവതരിപ്പിച്ചുവെക്കുമ്പോഴും തിരശീലയിൽ ശത്രുക്കൾ വലവിരിച്ചുകൊണ്ടിരിക്കൊണ്ടിരിക്കുകയാണ്. സാന്ത്വനത്തിൽ ഇതിനുമുൻപ് വിവാഹത്തിന് മുൻപുള്ള പ്രണയം കാര്യമായി നമ്മൾ കണ്ടിട്ടില്ല. ഹരിയും അപർണയും പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും അത്തരം പ്രണയരംഗങ്ങൾ സീരിയലിൽ കാണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കണ്ണന്റെയും അച്ചുവിന്റെയും പ്രണയം സാന്ത്വനത്തിൽ കാണിക്കുമ്പോൾ അതിന് തീർച്ചയായും ഒരു പുതുമയുണ്ട്.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. ചിപ്പിയാണ് പരമ്പരയിലെ പ്രധാനകഥാപാത്രത്തിന് ജീവൻ നൽകുന്നത്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, ഗിരീഷ്, അച്ചു, മഞ്ജുഷ, രക്ഷ, സിന്ധു വർമ്മ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റേറ്റിങ്ങിലും ഏറെ മുന്നിലാണ് സാന്ത്വനം. പുതിയ കഥാഗതികളിലൂടെ മുന്നോട്ടുപോകുകയാണ് ഇപ്പോൾ സാന്ത്വനം പരമ്പര.