ഒരു രാജമല്ലി സ്റ്റൈലിൽ ബൈക്ക് റൈഡുമായി കണ്ണനും അച്ചുവും; കണ്ണനെ കയ്യോടെ പിടിച്ച് ദേവി… | Santhwanam Today 21June 2022

Santhwanam Today 21June 2022 : ഒരു ‘അനിയത്തിപ്രാവ്’ അല്ലെങ്കിൽ ‘നിറം’ സിനിമയുടെ മാതൃകയിലാണ് സാന്ത്വനത്തിലെ കണ്ണന്റെ പ്രണയം മുന്നോട്ടു പോകുന്നത്. തുടക്കം തന്നെ അച്ചുവിനെ പിന്നിലിരുത്തിയുള്ള ബൈക്കിൽ കറക്കമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇരുവീട്ടുകാരും അത്‌ കണ്ടുപിടിച്ചും കഴിഞ്ഞു. ദേവിയേടത്തിയുടെ വക കണക്കിന് കിട്ടുന്നുണ്ട് കണ്ണന്. കണ്ണന്റെ ‘ലവ് ആൻഡ് റൈഡ്’ കയ്യോടെ പിടികൂടിയിരിക്കുകയാണ് ദേവി.

അതേ സമയം അച്ചുവിന്റെ വീട്ടിൽ കാര്യങ്ങളെ അത്രയും ലാഘവത്തോടെയല്ല എടുത്തിരിക്കുന്നത്. അല്ലെങ്കിലും ഏത് പ്രണയകഥയിലും നായികയുടെ വീട്ടിലാണല്ലോ പ്രശ്നങ്ങൾക്ക് തുടക്കമാവുക. ഇവിടെയും അത്‌ തന്നെ സംഭവിക്കുകയാണ്. കണ്ണന്റെ പ്രണയത്തിന് അങ്ങനെ കാര്യമായ രീതിയിൽ തന്നെ തിരിതെളിഞ്ഞു എന്ന് പറയാം. അതേ സമയം അഞ്‌ജലി ഇനിയും വിട്ടുമാറാത്ത അത്ഭുതങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

Santhwanam Today 21June 2022
Santhwanam Today 21June 2022

ശിവനെ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആവേശത്തിലാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. പാട്ടിന് പാട്ട്, ഡാൻസിന് ഡാൻസ്, കോമഡിക്ക് കോമഡി… അങ്ങനെയെല്ലാം… സാന്ത്വനം വീട്ടിലായിരിക്കുമ്പോൾ ശിവേട്ടൻ എത്രത്തോളം സൈലന്റ് ആണ്, എത്രത്തോളം പക്വതയേറിയ ഒരാളാണ്…. എന്നാൽ അഞ്ജലിക്കൊപ്പം ഈ അടിമാലി ട്രിപ്പിൽ നമ്മൾ കാണുന്ന ശിവേട്ടൻ ആള് വേറൊരു സംഭവം തന്നെയാണ്… ഒരു ഹെവി ഐറ്റം തന്നെ. എന്താണെങ്കിലും അടിമാലി ട്രിപ്പ് കഴിഞ്ഞ് തറവാട്ട് വീട്ടിലെത്തിയാൽ പിന്നെ ഒരു യുദ്ധത്തിലേക്കാണല്ലോ ശിവേട്ടൻ കയറേണ്ടി വരിക.

ഭദ്രനും മക്കളും യഥാർത്ഥപോരാളിയെ കാണാൻ പോകുന്നതല്ലേ ഉള്ളൂ… ബാലനെയും ഹരിയെയും മാത്രം കണ്ട് യുദ്ധം തുടങ്ങിവെച്ച ശത്രുപക്ഷത്തിന് ശിവേട്ടന് മുന്നിൽ മുട്ടുവിറക്കുക തന്നെ ചെയ്യും. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. പരമ്പരയിലെ ദേവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെ. പുതിയൊരു ട്രക്കിലാണ് ഇപ്പോൾ സാന്ത്വനം പരമ്പര എത്തിനിൽക്കുന്നത്.