സാന്ത്വനം വീണ്ടും സങ്കടക്കടലോ..!? തറവാട്ട് വീട്ടിൽ സർവ്വം സങ്കടങ്ങൾ മാത്രം… | Santhwanam Today 2 June 2022

Santhwanam Today 2 June 2022 : കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലാണ് പരമ്പര. ഒരു സാധാരണകുടുംബത്തിന്റെ കഥയാണ് സാന്ത്വനം പറയുന്നത്. ബാലേട്ടനും അനിയന്മാരുമാണ് പ്രധാനകഥാപാത്രങ്ങൾ. അനിയന്മാർക്ക് ഏടത്തിയമ്മയല്ല, അമ്മ തന്നെയാണ് ബാലൻറെ ഭാര്യ ദേവി. കുടുംബത്തിലെ രസകരമായ സംഭവങ്ങളും ഒപ്പം അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധികളുമാണ് പരമ്പര പറഞ്ഞുപോകുന്നത്. ശിവനും അഞ്‌ജലിയും അടിമാലി ട്രിപ്പിലാണ്.

ഏറെ ആസ്വദിച്ചുള്ള യാത്ര. കാർ യാത്ര മതിയാക്കി ബസിലാണ് ഇപ്പോൾ രണ്ടുപേരും. കാലാവസ്ഥയെക്കുറിച്ചാണ് ഇവരുടെ സംസാരം. നല്ല തണുപ്പെന്ന് അഞ്ജു പറയുമ്പോൾ പഴയ മൂന്നാർ ട്രിപ്പ് ഓർപ്പിക്കുകയാണ് ശിവൻ. ‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന് അന്ന് ശിവേട്ടൻ പറഞ്ഞത് ഇപ്പോഴും അഞ്ജു ഓർക്കുന്നുണ്ട്. എന്തായാലും അടിമാലി ട്രിപ്പ് വളരെ ഇഴഞ്ഞാണല്ലോ മുന്നോട്ടുപോകുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ശിവാഞ്ജലിമാരുടെ കൂടുതൽ റൊമാന്റിക്ക് രംഗങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

അതേ സമയം ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിലുള്ള അപ്പുവിന്റെ നിരാശയും സങ്കടവും ഇനിയും വിട്ടുമാറിയിട്ടില്ല. ഹരി അപ്പുവിനെ സമാധാനിപ്പിക്കുകയാണ്. തറവാട്ട് വീട്ടിൽ എത്തുന്നതോടെ എല്ലാ ദോഷങ്ങൾക്കും ഒരു പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ഈ വരവ് പുതിയ ശത്രുക്കളെ സൃഷ്ടിക്കാൻ മാത്രമാണ് ഉപകാരപ്പെട്ടിട്ടുള്ളത്. ബാലനും ദേവിയുമെല്ലാം ഏറെ സങ്കടത്തിലാണ്. ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ മാത്രം.

എന്തായാലും ഒരിടത്ത് പ്രണയം, മറ്റൊരിടത്ത് യുദ്ധം എന്ന രീതിയിലാണ് ഇപ്പോൾ സാന്ത്വനത്തിന്റെ യാത്ര. ശിവനും അഞ്ജുവും ട്രിപ്പ് കഴിഞ്ഞ് നേരെ തറവാട്ടിലേക്കാണ് എത്തുന്നതെങ്കിൽ പുതിയ യുദ്ധം അവിടെ കാണാൻ കഴിയും എന്നാണ് പ്രേക്ഷകർ പറയുന്നത്. ശത്രുക്കളെ നേരിടാൻ ശിവേട്ടന്റെ മിടുക്ക് സാന്ത്വനത്തിലെ മറ്റ് ആണുങ്ങൾക്ക് അത്രയും പോരാ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.