ആർക്ക് മുന്നിലും അടിപതറാതെ അഞ്ജലി; അച്ഛന്റെ പതനത്തിന് മുമ്പിൽ വിജയ കൊടി പാറിച്ച് ഈ മകൾ !!ഇനി കളി വേറെ ലെവൽ… | Santhwanam Today 14/3/2023 Malayalam

Santhwanam Today 14/3/2023 Malayalam : ഒരുപിടി മലയാള പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. പരമ്പരയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് സുപരിചിതരാണ്. പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.കഥയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത് രാജീവ് പരമേശ്വരൻ, ചിപ്പി രഞ്ജിത്ത്,ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, അച്ചു സുഗന്ദ്ധ്, ഗോപിക സജിൻ എന്നിവരാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ ആകസ്മികമായ കഥ മുഹൂർത്തങ്ങളിലൂടെ ആയിരുന്നു പരമ്പര കടന്നുപോയിക്കൊണ്ടിരുന്നത്. ഓരോ ദിവസത്തെയും എപ്പിസോഡുകൾ അടുത്ത എപ്പിസോഡുകൾ എന്താണെന്ന് അറിയാനുള്ള ആകാംഷ ഓരോ പ്രേക്ഷകനിലും ജനിപ്പിക്കുന്നു.ഇപ്പോഴത്തെ പരമ്പരയിൽ മറ്റൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അഞ്ജലി തന്റെ അച്ഛനെ ബിസിനസ് തകർച്ചയിൽ നിന്നും കരകയറ്റാൻ വേണ്ടി ശ്രമിക്കുന്ന ഭാഗമാണ് അടുത്ത എപ്പിസോഡിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ഇതുവരെ കാണാത്ത അഞ്ജലിയുടെ ധൈര്യവും മുന്നോട്ട് സഞ്ചരിക്കാനുള്ള മനോഭാവവും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അഞ്ജലിക്ക് എല്ലാ പിന്തുണയും നൽകിയ സാന്ത്വനം കുടുംബവും ശിവനും ഒപ്പം തന്നെയുണ്ട്. അഞ്ജലി തന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹങ്ങൾ വാങ്ങി തന്റെ പുതിയ ഉദ്യമത്തിലേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ അഞ്ജലിയെ കാണുമ്പോൾ ഇത് കുട്ടികളിയല്ല എന്നും ഈ ജോലി നിനക്ക് തരാൻ പറ്റില്ല എന്നും സ്ഥാപനത്തിലെ മുതലാളിമാർ പറയുന്നു.

എന്നാൽ ഞാനൊരു ജോലി ഏറ്റെടുത്ത് തീർക്കാൻ ഉദേശിച്ച് തന്നെ വന്നതാണ്, നിങ്ങൾ തന്നാലും ഈ ജോലി എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങുന്ന അഞ്ജലിയെ നമുക്ക് ദൃശ്യങ്ങളിൽ കാണുന്നു. അഞ്ജലിയുടെയും മനോധൈര്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സ്ഥാപന ഉടമകൾ. അഞ്ജലിക്ക് ആ സ്ഥാപനത്തിൽ ജോലിക്ക് കയറാൻ സാധിക്കുമോ? തന്റെ അച്ഛനെ ജോലിയിൽ സഹായിക്കാൻ സാധിക്കുമോ? ഉദ്യോഗഭരിതമായ നിമിഷങ്ങളിലേക്ക് സഞ്ചരിച്ച് പരമ്പര സാന്ത്വനം.

Rate this post