ഒരു രസം!! അല്ലാതെ എന്താ?? സാന്ത്വനം ലൊക്കേഷനിൽ ഫൺ ഗെയിമുമായി ശിവേട്ടനും കണ്ണനും… | Santhwanam Team Location Fun Game Goes Viral Malayalam

Santhwanam Team Location Fun Game Goes Viral Malayalam : മലയാളികളുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം.സ്വാന്തനം സീരിയലിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമാണ്. അത്രക്ക് അധികമാണ് ആ സീരിയലിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത. സാന്ത്വനം സീരിയലിലെ ഓരോ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള വാർത്തകളും വീഡിയോകളുമെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ്. സീരിയലിലെ കഥാപാത്രങ്ങളായ കണ്ണനും ശിവനും ആണ് വീഡിയോയിൽ. ചേട്ടനും അനുജനും കൂടെ ഒരു മിഠായി വായിലിടാൻ ശ്രമിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

വളരെ രസകരമായായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.അതിനിടയിൽ വീഡിയോ എടുക്കുന്ന അഞ്ജലിയുടെ ശബ്ദവും കേൾക്കാം. സ്വാന്തനം സീരിയലിലെ ലൊക്കേഷൻ കാഴ്ചകൾ വളരെ രസകരമാണ്.ഇതിനു മുൻപേ ശിവയും അഞ്ജലിയും ഒന്നിച്ചുള്ള ഒരു ലൊക്കേഷൻ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആകാംക്ഷ നിറഞ്ഞ എപ്പിസോഡുകളിലൂടെയാണ് സാന്ത്വനം സീരിയൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും ജനങ്ങൾ നെഞ്ചോട് ചേർത്തിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.
അതുകൊണ്ടു തന്നെ പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡിനായി കാത്തിരിക്കുന്നതും.