സാന്ത്വനം താരം ഇത്ര നാണക്കാരനാണോ..!? ലൈവിൽ അടിച്ചുപൊളിച്ച് അഞ്‌ജലിയും ഹരിയും… | Santhwanam Team Funny Live Together

Santhwanam Team Live Together : സാന്ത്വനം താരങ്ങളുടെ ലൈവിൽ ഒന്ന് മുഖം കാണിക്കാൻ പോലും മടിക്കുന്ന ശിവേട്ടനെ കണ്ട് പ്രേക്ഷകർ ചോദിക്കുന്നത് ഇങ്ങനെയാണ്. കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഒട്ടേറെ ആരാധകരാണ് പരമ്പരക്കുള്ളത്. ലൊക്കേഷനിലെ ഇടവേളയിൽ സാന്ത്വനത്തിലെ ഹരിയാണ് ലൈവ് തുടങ്ങിവെച്ചത്. സാധാരണഗതിയിൽ ഷൂട്ട് ഉള്ള ദിവസം അതിരാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കുന്നത് ഒരു പതിവാണെന്നാണ് ഹരി പറയുന്നത്.

ഇന്നും അതേ പോലെ എഴുന്നേറ്റു. അമ്പലത്തിൽ പോയി. ഷൂട്ട് ഇല്ലാത്ത ദിവസമായത് കൊണ്ട് രാവിലെ തന്നെ ലൈവ് വരാമെന്ന് കരുതി. ഗിരീഷ് അമ്പലത്തിൽ പോയി തിരികെയെത്തുമ്പോഴാണ് അടുത്ത ടീം അമ്പലത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. ഗോപികയും അനിയത്തി കീർത്തനയും. സാന്ത്വനം കുടുംബത്തിലെ ബാലേട്ടൻ രാജീവിനൊപ്പമാണ് ഗോപിക അമ്പലത്തിലേക്ക് പോകുന്നത്.

ഇതിനിടയിൽ നമ്മുടെ ശിവേട്ടൻ എത്തി. ലൈവ് ആണെന്നറിഞ്ഞതോടെ എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപെടാനായി സജിൻ ചേട്ടന്റെ ശ്രമം. ഹരിയേട്ടനും അഞ്ജുവും നിർബന്ധിച്ച വകയിൽ കഷ്ടപ്പെട്ട് ഒരു ഹായ് പറഞ്ഞ് ശിവേട്ടൻ വഴിമാറി. ആള് വലിയ നാണക്കാരനാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഷഫ്നക്കൊപ്പം പോലും ഒരു ലൈവ് വരാൻ വലിയ മടിയാണ്. നാണമല്ല കാരണം, പൊതുവെ ലൈവും റീലുമൊക്കെ ചെയ്യാൻ മടിയുള്ള കൂട്ടത്തിലാണ് ഇക്ക എന്നാണ് ഷഫ്ന പറഞ്ഞിട്ടുള്ളത്.

സാന്ത്വനം താരങ്ങളുടെ സോഷ്യൽ മീഡിയ ലൈവ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണുന്ന പരമ്പരയാണ് സാന്ത്വനം. നായകകഥാപാത്രമായ ശിവനായി എത്തുന്ന സജിന് ഒട്ടേറെ ആരാധകരാണുള്ളത്. ശിവാഞ്ജലി എന്ന പേരിൽ വലിയൊരു ഫാൻ ഗ്രൂപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിലുള്ളത്. ശിവാഞ്ജലി സീനുകൾ കാണാനാണ് പ്രേക്ഷകർ കൂടുതൽ കാത്തിരിക്കുന്നതും.