എന്ത് മനോഹരമാണ് ശിവാഞ്‌ജലി പ്രണയം; ഇതാണ് പ്രേക്ഷകർ കാത്തിരുന്നത്… | Santhwanam Shivanjali Love Track Malayalam

Santhwanam Shivanjali Love Track Malayalam : എന്ത് മനോഹരമാണ് ശിവാഞ്‌ജലി പ്രണയം… ഇതാണ് പ്രേക്ഷകർ കാത്തിരുന്നത്…മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ തന്നെ അതിവേഗം തരംഗമായി മാറിയ പരമ്പരയാണ് സാന്ത്വനം. അത്യന്തം നാടകീയത നിറഞ്ഞ എപ്പിസോഡുകളിൽ കൂടി മുന്നോട്ട് പോകുന്ന പരമ്പരയിൽ എല്ലാ പ്രേക്ഷകരും ഏറ്റെടുക്കുന്നത് ശിവാഞ്‌ജലി പ്രണയം തന്നെയാണ്.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം കുടുംബത്തിലെ രസകരമായ കാഴ്ചകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മാതാവായ പരമ്പരയിൽ രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, അപ്സര തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. ശിവനും അഞ്‌ജലിയും തമ്മിലുള്ള പ്രണയം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാസന്ദർഭങ്ങളാണ് സമ്മാനിക്കുന്നത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറുന്നത് സാന്ത്വനത്തിലെ പ്രണയ ജോഡികളായ ശിവാഞ്‌ജലിയുടെ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോ തന്നെയാണ്. കൂടാതെ ഈ മനോഹര നിമിഷങ്ങൾക്ക് തന്നെയാണ് ഞങ്ങൾ എന്നും കാത്തിരിക്കുന്നത് ഈ പ്രണയത്തിനായി എന്നാണ് പ്രേക്ഷകർ അഭിപ്രായപെടുന്നത്. ഒപ്പം ഈ മനോഹര നിമിഷങ്ങൾ വീണ്ടും പരമ്പരയിൽ വരണമെന്നാണ് ആരാധകർ പറയുന്നത്.

തുടക്കത്തിൽ വഴക്കും ലഹളയുമായി തുടങ്ങിയ ബന്ധം പിന്നീട് മൗനപ്രണയത്തിന് വഴിമാറുകയായിരുന്നു. ഇവരുടെ പ്രണയനിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നവരാണ് സാന്ത്വനം ആരാധകരിൽ ഭൂരിഭാഗവും. സാന്ത്വനത്തിന് ഒരു ഐക്യമുണ്ട്. ആർക്കും തകർക്കാനാവാത്ത, സ്നേഹം കൊണ്ട് തീർത്ത ഒരു ഐക്യം. സഹോദരസ്നേഹത്തിൽ അധിഷ്ഠിതമായ ശക്തമായ ആ ഐക്യം ഒരിക്കലും തകരുത് എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.