“ചേച്ചീ… അവൻ മുത്താണ്…” !!ശിവനെക്കുറിച്ച് അഞ്ജലിയുടെ കമ്മന്റ്; ശിവാജ്ഞലി പ്രണയം ഹൃദയം സിനിമയുമായി ചേർത്ത് നോക്കുമ്പോൾ… | Santhwanam Shivanjali Love Story Malayalam

Santhwanam Shivanjali Love Story Malayalam : “ചേച്ചീ… അവൻ മുത്താണ്…” ശിവനെക്കുറിച്ച് അഞ്ജലിയുടെ കമ്മന്റ്… ശിവാജ്ഞലി പ്രണയം ഹൃദയം സിനിമയുമായി ചേർത്ത് നോക്കുമ്പോൾ… “ക്ലിക്ക് ചെയ്ത ശേഷം മറന്നുപോകുന്ന മറ്റ് പെൺപിള്ളേരെ പോലൊന്നും ആയിരുന്നില്ല അവൾ” ഹൃദയം സിനിമയിലെ ഈ ഹിറ്റ് ഡയലോഗ് സിനിമയിലെ തന്നെ നായികാകഥാപാത്രം നിത്യയെക്കുറിച്ചുള്ളതായിരുന്നു. എന്നാൽ ഈ ഡയലോഗും അതിന്റെ ഫീലിങ്ങുമെല്ലാം ഇപ്പോൾ വീണ്ടും റീക്രിയേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു ടെലിവിഷൻ പരമ്പരക്കും അതിലെ ഹിറ്റ് റൊമാന്റിക് ജോഡിക്കും വേണ്ടി.

ഹൃദയത്തിലെ അരുൺ നിത്യയെക്കുറിച്ച് പറഞ്ഞതെല്ലാം ഇവിടെ ശിവൻ അഞ്ജലിയെക്കുറിച്ച് പറയുകയാണ്. അത്തരത്തിൽ ഒരു എഡിറ്റിംഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാന്ത്വനം പരമ്പരയിലെ ഹൃദ്യമായ പ്രണയരംഗങ്ങളെല്ലാം ചേർത്തുവെച്ചുകൊണ്ട് നിർമ്മിച്ച എഡിറ്റിങ് വീഡിയോ ഇതിനോടകം ഫാൻസ് ഗ്രൂപ്പുകളിലും മറ്റും തരംഗമായിക്കഴിഞ്ഞു. “പൊറോട്ടയും ബീഫും ഇഷ്ടമാണോ” എന്ന് ചോദിക്കുന്ന സ്ഥലത്തെ ശിവൻെറയും അഞ്ജലിയുടെയും സീൻ എഡിറ്റ് ചെയ്തിരിക്കുന്നതെല്ലാം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്. സാന്ത്വനത്തിലെ ശിവേട്ടൻ ഇത്രയും റൊമാന്റിക്കാണെന്ന് കാണിച്ചുതരാൻ ഈ ഹൃദയം സ്പെഷ്യൽ എഡിറ്റിങ് വീഡിയോക്ക് കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്.

Santhwanam Shivanjali Love Story Malayalam

“അത്രക്കും ഇഷ്ടാണോ നിനക്കവനെ” എന്ന സിനിമയിലെ ചോദ്യം എഡിറ്റിങ് വീഡിയോയിൽ ചോദിക്കുന്നത് ദേവിയേടത്തിയാണ്. ആ ചോദ്യത്തിന് “ചേച്ചി, അവൻ മുത്താണ്” എന്ന അഞ്ജലിയുടെ ഉത്തരം ശരിക്കും ക്യൂട്ട് ആയിരിക്കുന്നു എന്നാണ് സാന്ത്വനം ആരാധകരുടെ കമ്മന്റ്. മിനിസ്ക്രീനിലെ പ്രണവ് മോഹൻലാൽ ഞങ്ങളുടെ സ്വന്തം ശിവേട്ടൻ തന്നെ, അതിൽ ആർക്കും ഒരു സംശയവുമില്ല എന്നാണ് സാന്ത്വനം ആരാധകരുടെ പക്ഷം.

എന്തായാലും ഹൃദയത്തിലെ പ്രണയനിമിഷങ്ങളെല്ലാം തെല്ലും സംശയമില്ലാതെ ചേർത്തുവെച്ച കഴിയുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ശിവനും അഞ്ജലിയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. തുടക്കത്തിൽ കലഹം, പിന്നീട് മൗനം, ഇപ്പോൾ പ്രണയം..അംങ്ങനെയാണ് ശിവാജ്ഞലിമാരുടെ യാത്ര.