സാന്ത്വനം വീട്ടിൽ പുതിയ ബിസിനസ് വുമൺ ഉയരുന്നു!!തമ്പി ഇതൊക്കെ എങ്ങനെ സഹിക്കും!!ഇനി പുത്തൻ വില്ലന്റെ വരവോ… | Santhwanam Promo 5/3/2023 Malayalam
Santhwanam Promo 5/3/2023 Malayalam:കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന വിഷയങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് സാന്ത്വനത്തിന്റെ അണിയറപ്രവർത്തകർ. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം ആരാധകരുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു പ്രണയജോഡി തന്നെയാണ് ശിവനും അഞ്ജലിയും.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരാണ് ഇവർക്കുള്ളത്. കഥയിൽ ഏതെങ്കിലും ഒരു സമയത്ത് ശിവാഞ്ജലിമാരുടെ രംഗങ്ങൾ കുറഞ്ഞുപോയാൽ സ്ഥിരം പരാതി പറയുന്ന ആരാധകവൃന്ദവും ഏറെയാണ്. ഇപ്പോഴിതാ ശിവാഞ്ജലി ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ടുള്ള ഒരു പ്രൊമോ വീഡിയോയാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ശിവാഞ്ജലിമാരുടെ കൂടുതൽ സുന്ദരമായ നിമിഷങ്ങൾ പ്രേക്ഷകരെ കാത്തിരിക്കുന്നു. പുതിയ സംരംഭവുമായി അഞ്ജലി മുന്നോട്ടുകുതിക്കാൻ ഒരുങ്ങുകയാണ്.
അഞ്ജലിക്ക് കട്ട സപ്പോർട്ട് നൽകി ശിവനും കൂടെയുണ്ട്. ഇതാണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്. പുതിയ ബിസിനസ് തുടങ്ങാനുള്ള പ്ലാനിൽ അഞ്ജലി ശിവനോട് സംസാരിക്കുന്നതും അതിനെ പിന്തുണയ്ക്കുന്ന ശിവനെയും കാണിച്ചുകൊണ്ടാണ് സാന്ത്വനത്തിന്റെ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. എന്ത് തന്നെയാണെങ്കിലും അഞ്ജലിയുടെ ഈ ഉദ്യമത്തിന് ആശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകർ.
അപർണ സ്റ്റോർസിന്റെ വൻ ഓഫറുകൾ മുന്നിൽ കണ്ട് ബാലനും അനിയന്മാരും ശക്തമായി തന്നെ മത്സരിക്കുകയാണ് ഇപ്പോൾ. ഇത് ഒരു ജീവൻ മരണ പോരാട്ടം തന്നെയാണെന്നാണ് ബാലേട്ടൻ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോം ഡെലിവറി എന്ന ആശയത്തിന് മേലാണ് കൃഷ്ണ സ്റ്റോറിന്റെ ഇപ്പോഴത്തെ യുദ്ധം ആരംഭിക്കുന്നത്. തമ്പിക്ക് ഇനി ചെറുത്തുനിൽക്കാൻ ഒരിക്കലുമാവില്ല. ടെലിവിഷൻ പ്രേക്ഷകരുടെ ആവേശം ഉയരും രീതിയിൽ പുത്തൻ എപ്പിസോഡുകൾ സാന്ത്വനത്തിൽ വരട്ടെ എന്നാണ് ഏവരും പറയുന്നത്. നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്.