സാന്ത്വനം പരമ്പരയുടെ അണിയറ വീഡിയോ വൈറലാകുന്നു..!! കാരണം കണ്ടുപിടിച്ച് പ്രേക്ഷകരും; പിന്നീട് സംഭവിച്ചത് ഇത്… | Santhwanam Location Incident Malayalam

Santhwanam Location Incident Malayalam : സാന്ത്വനം പരമ്പരയുടെ അണിയറ വീഡിയോ വൈറലാകുന്നു..!!അപ്പുവും കണ്ണനും മാത്രം ഇല്ല… കാരണം കണ്ടുപിടിച്ച് പ്രേക്ഷകരും…പിന്നീട് സംഭവിച്ചത് ഇത്..!!കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. പരമ്പരയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കൊപ്പം താരങ്ങളെയും കാണിക്കുന്ന ഒരു അണിയറ വീഡിയോയാണ് ഇപ്പോൾ സാന്ത്വനം ഫാൻസ് ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെടുന്നത്. സംവിധായകൻ ആദിത്യൻ, അഭിനേതാക്കളായ സജിൻ, ഗോപിക, ദിവ്യ, അപ്സര തുടങ്ങിയവരെയെല്ലാം വിഡിയോയിൽ കാണാം.

ഒപ്പം സാന്ത്വനം പരമ്പരയുടെ വിജയത്തിന് കാരണമെന്ന് ചിപ്പിയും സംഘവും പലപ്പോഴും എടുത്തുപറയാറുള്ള ഫുൾ ക്രൂവിനെയും വിഡിയോയിൽ കാണിച്ചിട്ടുണ്ട്. എല്ലാവരും ഷൂട്ടിന്റെ ഇടവേളയിൽ പരസ്പരം വിശേഷങ്ങൾ പങ്കിടുന്നതും ഫ്രൂട്സ് കഴിക്കുന്നതുമെല്ലാം വീഡിയോയിൽ നിറഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളാണ്. സേതുവേട്ടനായെത്തുന്ന നടൻ ബിജേഷ് അവനൂരും സാവിത്രി അമ്മായിയായി എത്തുന്ന ദിവ്യയുമാണ് വീഡിയോയിൽ കൂടുതൽ തിളങ്ങുന്ന രണ്ടുപേർ. എന്നാൽ ദേവിയേടത്തി, ബാലേട്ടൻ, കണ്ണൻ ഇവരെയൊന്നും വിഡിയോയിൽ കാണുന്നില്ലല്ലോ എന്നും ചില പ്രേക്ഷകർ വീഡിയോക്ക് താഴെ കമ്മന്റ് ചെയ്യുന്നുണ്ട്.

അണിയറ വിഡിയോയായി ഇറങ്ങിയിരിക്കുന്നത് അഞ്ജലി ശിവനൊപ്പം സ്വന്തം വീട്ടിലേക്ക് വിരുന്നിനായി വന്ന രംഗം ഷൂട്ട് ചെയ്യുന്ന സമയത്തേതാണെന്നും അതുകൊണ്ടാണ് ആ വീഡിയോയിൽ ചിപ്പിയും സാന്ത്വനം വീട്ടിലെ മറ്റ് അംഗങ്ങളും ഇല്ലാത്തതെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ പറയുന്നത്. സാന്ത്വനത്തിന്റെ ലൊക്കേഷൻ എവിടെയെന്നുള്ള ചോദ്യങ്ങളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരുവനന്തപുരത്താണ് സാന്ത്വനം സീരിയലിന്റെ ചിത്രീകരണം പൂർണമായും നടക്കുന്നത്.

നടി ചിപ്പി നായികാകഥാപാത്രമായെത്തുന്ന സാന്ത്വനം ആകാശദൂത്, വാനമ്പാടി, തുടങ്ങിയ ഹിറ്റ് സീരിയലുകൾക്ക് ശേഷം ചിപ്പി-രഞ്ജിത്ത് ദമ്പതികൾ നിർമ്മിക്കുന്ന പരമ്പരയാണ്. ആകാശദൂത് എന്ന ഹിറ്റ് പരമ്പര മുതൽ തന്നെ ഇവർക്കൊപ്പമുള്ള സംവിധായകനാണ് ആദിത്യൻ. എന്തായാലും സാന്ത്വനത്തിന്റെ അണിയറ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകർ അവരുടെ പ്രിയപരമ്പരയുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ മൊത്തത്തിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ