ആരോടും മിണ്ടാതെ ഒറ്റക്ക് അഞ്ജലി; അഞ്ജുവിന്റെ മൗനം ആഘോഷമാക്കി സാന്ത്വനം താരങ്ങൾ… | Santhwanam Location Fun

Santhwanam Location Fun : മലയാളികളുടെ സ്വീകരണമുറികളിൽ ഒരു കുളിർമഴയായി പെയ്തിറങ്ങുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിലെ താരങ്ങൾക്കൊക്കെയും സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജുകൾ നിരവധിയാണ്. കൂട്ടത്തിൽ കൂടുതൽ ആരാധകരുള്ള രണ്ടുപേരാണ് ശിവനും അഞ്ജലിയും. ശിവാജ്ഞലി എന്നറിയപ്പെടുന്ന ഈ പ്രണയജോഡി ഒട്ടേറെ ആരാധകരുടെ ചങ്കും ചങ്കിടിപ്പുമൊക്കെയാണ്. അത്രയ്ക്കും ആഴത്തിൽ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്ന ഈ രണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് സജിനും ഗോപിക അനിലുമാണ്.

സാന്ത്വനം പരമ്പരയുടെ ആരാധകർക്കെല്ലാം ഏറെയിഷ്ടമാണ് ഇരുവരെയും. ഇപ്പോഴിതാ സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ ഒറ്റക്കിരിക്കുന്ന ഗോപികയും അതിന് സമ്മതിക്കാതെ ഫോട്ടോ പിടിത്തവുമായി ഗോപികക്ക് ചുറ്റും കൂടുന്ന സഹതാരങ്ങളെയുമാണ് വിഡിയോയിൽ കാണുന്നത്. സാന്ത്വനത്തിലെ പുതിയ കഥാപാത്രമായ ലച്ചു അപ്പച്ചിയായി തകർത്തഭിനയിക്കുന്ന നടി സരിത ബാലകൃഷ്ണൻ തന്റെ യൂ ടൂബ് ചാനലായ വൺ മില്യൺ സ്റ്റോറീസിലൂടെയാണ് രസകരമായ ഈ ലൊക്കേഷൻ വീഡിയോ ഷെയർ ചെയ്തത്.

Santhwanam Location Fun
Santhwanam Location Fun

വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ലൊക്കേഷനിലെ മരച്ചുവട്ടിൽ ആരോടും മിണ്ടാതെ വിശ്രമിക്കുന്ന ഗോപികക്ക് ചുറ്റും കൂടുന്നത് സാന്ത്വനത്തിലെ അപ്പുവും കണ്ണനും പിന്നെ ശിവനുമാണ്. കണ്ണനും ശിവനും ഓരോന്ന് പറഞ്ഞ് വഴക്കിടുന്നതും അഞ്ജലിയെ പ്രകോപിപ്പിച്ച് മൗനം മുടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതേ സമയം തന്റെ മൊബൈൽ ക്യാമറയിൽ പടം പിടിക്കുന്ന അപർണയെ അഞ്ജലി മൈൻഡ് ചെയ്യുന്നുപോലുമില്ല.

എല്ലാം കഴിഞ്ഞ് തന്റെ ഫോൺ എടുത്തുതരാൻ ശിവേട്ടനോട് ആവശ്യപ്പെടുകയാണ് അഞ്ജലി. എന്താണ് അഞ്ജലിയുടെ മൗനത്തിനും പരിഭവത്തിനും കാരണം എന്നാണ് സാന്ത്വനം ആരാധകർ ഇപ്പോൾ അന്വേഷിക്കുന്നത്. “ശിവേട്ടാ, ഞങ്ങളുടെ അഞ്ജുവിനെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ” എന്നൊക്കെ പറഞ്ഞ് നിരവധി കമ്മന്റുകളാണ് സരിതയുടെ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.