എന്റമ്മോ…ഇതിപ്പോ താഴെ കിടന്നേനെ!! ശിവാഞ്ജലിമാരെ താഴേക്ക് തള്ളിയിട്ട് കണ്ണൻ; സംഭവം എന്തെന്നറിഞ്ഞോ… | Santhwanam Location Fun By Achu Sugandh Malayalam

Santhwanam Location Fun By Achu Sugandh Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇടിച്ചുകയറിയ ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെ. സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ അംഗമാണ് കണ്ണൻ. കണ്ണനായി എത്തുന്ന അച്ചു പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഒട്ടേറെ ആരാധകരെ ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു അച്ചു.

വാനമ്പാടി സീരിയലിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന അച്ചു പിന്നീട് അതേ ടീമിന്റെ പുതിയ പരമ്പര സാന്ത്വനത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അച്ചുവിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. സാന്ത്വനം ലൊക്കേഷനിലെ ഒരു രസകരമായ ഫൺ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയങ്കരൻ കണ്ണൻ. അഞ്ജലിക്കൊപ്പം നിൽക്കുന്ന ശിവനെ നല്ല മാസായി കളിയാക്കുന്നതാണ് ഈ സീൻ.

ഇവർ അഭിനയിക്കുമ്പോൾ ആരോ സംഭാഷണം പറഞ്ഞുകൊടുക്കുന്നതും ഈ വീഡിയോയിൽ കേൾക്കാം. അല്‍പം നാണത്തോടെ അഞ്ജു നിൽക്കുന്നതും ശിവൻ സീരിയസ് ടോൺ പിടിക്കുന്നതും വളരെ രസകരമായാണ് പ്രേക്ഷകർ ആസ്വദിക്കുന്നത്. ഇവരെ കളിയാക്കി ശിവന്റെ കൈയിൽ പിടിച്ച് കണ്ണൻ കറങ്ങുന്നുമുണ്ട്. ഇതിപ്പോ തലകറങ്ങി വീണേനെ, എന്റെ ശിവനെ ഇതേത് ജില്ല എന്നായിരുന്നു വീഡിയോയ്ക്ക് അച്ചു തന്നെ നൽകിയ ക്യാപ്‌ഷൻ.

ശിവാഞ്ജലി പ്രണയജോഡിക്ക് ശേഷം സാന്ത്വനം പ്രേക്ഷകർ ഏറ്റെടുക്കുന്ന അടുത്ത ജോഡിയാണ് കണ്ണൻ-അച്ചു. ഇപ്പോൾ അച്ചു കൂടി സാന്ത്വനം വീട്ടിലേക്ക് എത്തുന്നതോടെ ഇനിയുള്ളതെല്ലാം അൽപ്പം ചിരി പടർത്തുന്ന നിമിഷങ്ങൾ തന്നെയായിരിക്കും. പൊതുവേ കുസൃതിയും തമാശയുമൊക്കെ നിറഞ്ഞതാണ് കണ്ണന്റെ സ്വഭാവം. അതിനു പറ്റിയ ആളാണ് അച്ചു. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ. തമിഴിൽ നടി സുചിതയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Rate this post