ലച്ചു അപ്പച്ചി നമ്മൾ കണ്ട ആളൊന്നുമല്ല..!! കൂർക്കം വലി ആളുടെ വെറുമൊരു അടവ് മാത്രം…പാചകത്തിൽ ബഹുമിടുക്കി… ലച്ചു അപ്പച്ചിയുടെ ചിറോട്ടി റവ കേസരിബാത്ത്… | Santhwanam Lachu Appachi Talents Malayalam

Santhwanam Lachu Appachi Talents Malayalam : ലച്ചു അപ്പച്ചി നമ്മൾ കണ്ട ആളൊന്നുമല്ല..!!കൂർക്കം വലി ആളുടെ വെറുമൊരു അടവ് മാത്രം… പാചകത്തിൽ ബഹുമിടുക്കി… ലച്ചു അപ്പച്ചിയുടെ ചിറോട്ടി റവ കേസരിബാത്ത്…കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി സരിത ബാലകൃഷ്ണൻ. വർഷങ്ങളായി അഭിനയരംഗത്തുള്ള സരിത ഇപ്പോൾ സാന്ത്വനത്തിലെ ലച്ചു അപ്പച്ചിയായെത്തിയാണ് പ്രേക്ഷകരുടെ മനം കവരുന്നത്. സാന്ത്വനം പരമ്പരയിൽ പക്കാ നെഗറ്റീവ് റോളിലെത്തിയ സരിത വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു.

സാന്ത്വനം കുടുംബത്തിലെത്തിയ ലച്ചു അപ്പച്ചി ആ വീട്ടിലുള്ളവരെയെല്ലാം തമ്മിൽ തല്ലിക്കാനും കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കാനുമാണ് ശ്രമിച്ചത്. കൊടും നെഗറ്റീവ് ലുക്കിലാണ് സരിത പ്രത്യക്ഷപ്പെട്ടതെങ്കിലും ലച്ചു അപ്പച്ചിയുടെ കൂർക്കം വലിച്ചുള്ള ഉറക്കവും മറ്റും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകർ വെറുത്തുപോയ കഥാപാത്രമാണ് സാന്ത്വനത്തിലെ ലച്ചു അപ്പച്ചി. എങ്ങനെയെങ്കിലും ലച്ചു അപ്പച്ചിയെ സാന്ത്വനം വീട്ടിൽ നിന്നും പുറത്താക്കണമെന്നായിരുന്നു സീരിയൽ ആരാധകരുടെ നിരന്തരമായ ആവശ്യം.

ഒടുവിൽ അത് സംഭവിക്കുകയും ചെയ്തു. സാന്ത്വനം വീട്ടിൽ താമസിക്കാനെത്തിയ ലച്ചു അപ്പച്ചി ഇടക്ക് പാചകപരീക്ഷണങ്ങളും നടത്തിയിരുന്നു. പലതിലും പരാജയപ്പെടുകയായിരുന്നു ലച്ചു. ഇപ്പോഴിതാ സാന്ത്വനം വീട്ടിൽ നിന്നും പുറത്തിറങ്ങിയ ലച്ചു അപ്പച്ചി യൂ ടൂ ചാനലിലൂടെ പാചകവും വാചകവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിറോട്ടി റവ കേസരി ബാത്ത് ആണ് സരിത തയ്യാറാക്കിയത്. സാന്ത്വനം വീട്ടിൽ ലച്ചു അപ്പച്ചി ഉണ്ടാക്കിയ വിഭവം തന്നെയാണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.

“ചേച്ചിയുടെ പാചകവും അഭിനയവും അടിപൊളിയാണ്, റെസിപീ ഞങ്ങൾ ട്രൈ ചെയ്യാം” എന്നാണ് പ്രേക്ഷകരിൽ പലരും കമ്മന്റ് ചെയ്യുന്നത്. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ലച്ചു അപ്പച്ചിയെ ഇഷ്ടപ്പെട്ടു എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇങ്ങനെയൊക്കെ കുക്കിംഗ് വീഡിയോ ചെയ്താൽ ഏത് മടിയന്മാരും ഒന്ന് ട്രൈ ചെയ്യും എന്നാണ് ഒരു പ്രേക്ഷകൻ കമ്മന്റ് ചെയ്തിരിക്കുന്നത്. എന്തായാലും സാന്ത്വനത്തിൽ നിന്നും പടിയിറങ്ങിയ ലച്ചു അപ്പച്ചിയെ യൂ ടൂബ് ചാനലിലൂടെ കാണാമല്ലോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.