പത്ത് ചെക്കന്മാരെങ്കിലും തന്നെ കല്യാണം കഴിക്കാൻ വരുമെന്ന് ലച്ചു അപ്പച്ചി..!! … | Santhwanam Lachu Appachi Statement Malayalam

Santhwanam Lachu Appachi Statement Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിലെ താരങ്ങൾക്കെല്ലാം മികച്ച പ്രേക്ഷകസ്വീകാര്യതയാണുള്ളത്. സീരിയലിന്റെ തുടക്കത്തിൽ സാന്ത്വനം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നയാൾ ജയന്തിയായിരുന്നെങ്കിൽ ഇന്നത് ലച്ചു അപ്പച്ചി ഏറ്റെടുത്തിരിക്കുകയാണ്.

ചെറിയ ചെറിയ പരദൂഷണവും അസൂയ പരത്തലുമൊക്കെയായി സാന്ത്വനത്തിൽ സമാധാനം തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ജയന്തിയെ കടത്തി വെട്ടുകയാണ് ലച്ചു അപ്പച്ചിയുടെ കുതന്ത്രങ്ങൾ. സാന്ത്വനത്തെ അപ്പാടെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ലച്ചു എന്ന രാജലക്ഷ്മി സാന്ത്വനത്തിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ ഏക ആശ്വാസം ഇവർ തമ്മിൽ ഒരു തവണ കണ്ടുമുട്ടിയെങ്കിൽ പോലും ഇരുവരും തമ്മിൽ ഇതുവരെയും ഒരു ഐക്യം ഉണ്ടാക്കിയിട്ടില്ല എന്നതാണ്. ജയന്തി എന്ന കഥാപാത്രമായി നടി അപ്സര എത്തുമ്പോൾ ലച്ചു അപ്പച്ചിയാകുന്നത് സരിത ബാലകൃഷ്ണനാണ്. ഇരുവരും മിനിസ്ക്രീനിൽ ഇതിനുമുൻപ് സ്വന്തം അഭിനയമികവ് തെളിയിച്ച താരങ്ങൾ തന്നെ.

സാന്ത്വനം ലൊക്കേഷന് പുറത്ത് സരിതയും അപ്സരയും ഒരുമിച്ചുകണ്ടുമുട്ടിയപ്പോഴുള്ള രസകരമായ ഒരു വിഡിയോയാണ് സീരിയൽ ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഒരു ചാനൽ ഷോയ്ക്ക് വേണ്ടി മേക്കപ്പിട്ട് നിൽക്കുന്ന ഇരുവരും പരസ്പരം പുകഴ്ത്തുകയാണ്. അപ്സരയെ കണ്ടാൽ ഒരു ഡോളിനെ പോലെയുണ്ടെന്നാണ് സരിത പറയുന്നത്. തിരിച്ച് സരിത വളരെ ചെറിയൊരു കുട്ടിയുടെ മേക്കോവറിലേക്ക് മാറിയിരിക്കുന്നു എന്നാണ് അപ്സര പറയുന്നത്. പരസ്പരം അങ്ങോടുമിങ്ങോടും പ്രൊമോട്ട് ചെയ്യാം എന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് ഇവർ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

ലച്ചു അപ്പച്ചിയുടെ ഈ രൂപം കണ്ടാൽ കല്യാണം കഴിക്കാൻ കുറഞ്ഞത് ഒരു പത്ത് ചെറുക്കന്മാരെങ്കിലും വരും എന്നാണ് നടി സരിഗ വിഡിയോയിൽ പറയുന്നത്. എന്തായാലും ജയന്തിയുടെയും ലച്ചുവിന്റെയും വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. സാന്ത്വനത്തിൽ ഇവർ ഒന്നിക്കുന്നതിന് മുൻപ് ലച്ചുവിനെ പറഞ്ഞുവിടൂ എന്നാണ് പ്രേക്ഷകരുടെ അഭ്യർത്ഥന.