സാന്ത്വനത്തിലെ മിന്നൽ മുരളിയെ കണ്ടോ..!? മിന്നൽ മുരളി റീക്രിയേറ്റ് ചെയ്ത് സാന്ത്വനം കുടുംബം… | Santhwanam Family Minnal Murali Recreated Version Malayalam

Santhwanam Family Minnal Murali Recreated Version Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. സാന്ത്വനം കുടുംബത്തിലെ രസനിമിഷങ്ങളെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. സാന്ത്വനത്തിലെ അഭിനേതാക്കളിൽ ആരാധകർ ഏറെയുള്ള രണ്ട് താരങ്ങളാണ് ശിവനും അഞ്ജലിയുമായെത്തുന്ന സജിനും ഗോപികയും.

ശിവാജ്ഞലി എന്ന പേരിൽ ഇവർക്ക് സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്. ശിവനും അഞ്ജലിയും ഒന്നിക്കുന്ന സീനുകൾക്കെല്ലാം നിറകയ്യടികളാണ് പ്രേക്ഷകർ നൽകാറുള്ളത്. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. സാന്ത്വനം കുടുംബം തകർന്നുകാണണം എന്നുവിചാരിക്കുന്നയാളാണ് അമരാവതിയിലെ തമ്പി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തമ്പിക്ക് സാന്ത്വനം കുടുംബത്തെ പിളർക്കാൻ സാധിച്ചതേയില്ല.

ഈ കാര്യങ്ങളിൽ കൂടിയാണ് ഇപ്പോൾ സാന്ത്വനത്തിലെ ഓരോ എപ്പിസോഡ് മുന്നോട്ട് പോകുന്നത്. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം തരംഗമായി മാറുന്നത് സാന്ത്വനം സീരിയൽ വിശേഷങ്ങൾ തന്നെയാണ്. ഈ ഒരു പരമ്പരയുടെ ഒരു രസകരമായ ലൊക്കേഷൻ വീഡിയോയാണ് ആരാധകരെ എല്ലാം തന്നെ ഞെട്ടിക്കുന്നത്.

മലയാളകൾ എല്ലാം തന്നെ ഏറ്റെടുത്ത മിന്നൽ മുരളി സിനിമയിലെ താരങ്ങൾ റോളിലാണ് ഇപ്പോൾ സാന്ത്വനത്തിലെ താരങ്ങൾ എല്ലാം പ്രത്യക്ഷപെടുന്നത്. മിന്നൽ മുരളിയിലെ വില്ലനായും കൂടാതെ മിന്നൽ മുരളി ആയും എല്ലാം താരങ്ങൾ അഭിനയിക്കുന്നതും കൂടാതെ ചില സീനുകളെ വളരെ മനോഹരമായി തന്നെ റീക്രിയേറ്റ് ചെയ്യുന്നതും എല്ലാം നമുക്ക് ഈ ഒരു വീഡിയോയിൽ കാണാൻ സാധിക്കും.