അവാർഡ് വേദിയിൽ ഷഫ്നയെക്കുറിച്ച് വികാരഭരിതനായി സജിൻ..!! ഭാര്യയുടെ മുന്നിൽ സദസിൽ വിങ്ങിപ്പൊട്ടി സാന്ത്വനം ശിവേട്ടൻ… | Santhwanam Fame Sajin Received Best Actor Award

Santhwanam Fame Sajin Received Best Actor Award : “സാന്ത്വനം ടീമിന് എന്നെ പരിചയപ്പെടുത്തുന്നത് ഷഫ്ന തന്നെയാണ്. രഞ്ജിത്തേട്ടനും ചിപ്പിച്ചേച്ചിയുമാണ് എന്നെ വിശ്വസിച്ച് ഇത്രയും സ്‌ട്രോങ് ആയ ഒരു കഥാപാത്രത്തെ ഏൽപ്പിച്ചത്”. ഇത്തവണത്തെ മിന്നലായ് മീഡിയ അവാർഡ്സിൽ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടൻ സജിൻ പറഞ്ഞത് ഇങ്ങനെയാണ്. ആദ്യമായാണ് തനിക്ക് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുന്നതെന്നും സജിൻ കൂട്ടിച്ചേർത്തു. ശിവൻ എന്ന കഥാപാത്രം ഷൂട്ട് കഴിഞ്ഞാൽ പോലും മനസ്സിൽ നിന്ന് അടർന്ന് മാറാറില്ല.

ഹൃദയത്തിൽ ഒരു കോണിൽ ശിവൻ വിട്ടുമാറാതെ നിൽക്കും. അങ്ങനെയാണ് ഇപ്പോഴുള്ള ജീവിതം. മികച്ച നടനായി സജിനെ തിരഞ്ഞെടുത്തപ്പോൾ മികച്ച നടിയായി അംഗീകാരം കരസ്ഥമാക്കിയത് റെബേക്കയാണ്. സൂര്യ ടീവിയിലെ കളിവീട് എന്ന പരമ്പരക്കാണ് റെബേക്കക്ക് അവാർഡ് ലഭിച്ചത്. അവാർഡ് വേദിയിൽ സജിനൊപ്പം ഭാര്യ ഷഫ്നയും എത്തിയിരുന്നു. ഷഫ്നയെക്കുറിച്ച് വേദിയിൽ സജിൻ ഏറെ വാചാലനാവുകയായിരുന്നു.

സാന്ത്വനം പരമ്പരയിലെ ശിവനായി മാറുക വഴി സജിന് ഒട്ടേറെ ആരാധകരെയാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ഒരു സിനിമാതാരത്തിന് ലഭിക്കുന്ന അതെ സപ്പോർട്ട് തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സജിന് ലഭിക്കാറുള്ളത്. എന്തായാലും ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ച സജിന് ആശംസകൾ അറിയിക്കുകയാണ് ഇപ്പോൾ ആരാധകർ. അതേ സമയം അവാർഡ് വേദിയിൽ അഞ്ജുവിനെയും പ്രതീക്ഷിച്ചിരുന്നു എന്നും ചിലർ പറയുന്നുണ്ട്.

ഇതിനുമുന്നേ രണ്ടുപേർക്കും ചേർന്നാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. സഹതാരങ്ങളും സജിന് ആശംസകൾ നേർന്നിരുന്നു. ബെസ്റ്റ് ആക്ടറായി താൻ വേദിയിൽ നിൽക്കുമ്പോൾ ശിവനായി മാറുന്നതിന് തന്നെ പ്രാപ്തനാക്കുന്ന സംവിധായകൻ ആദിത്യന് നന്ദി പറയുന്നുവെന്നും സജിൻ അറിയിച്ചിരുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനിയും എത്രയോ പുരസ്‌കാരങ്ങൾ ഞങ്ങളുടെ ശിവേട്ടനെ കാത്തിരുക്കുന്നു എന്നുമാണ് ആരാധകർ പറയുന്നത്.

=”
Rate this post