ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം!! സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചു സാന്ത്വനം താരം അംബിക; ആശംസകളുമായി ആരാധകർ… | Santhwanam Fame Nitha Ghosh Awarded With Raj Narayanji Kannaki Puraskaram

Santhwanam Fame Nitha Ghosh Awarded With Raj Narayanji Kannaki Puraskaram: കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പര ആണ് സന്ത്വനം. പരമ്പര ഏഷ്യാനെറ്റ്‌ ആണ് സംപ്രേഷണം ചെയ്യുന്നത്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളേയും പ്രേക്ഷകർ തങ്ങളിൽ ഒരാൾ എന്നപോലെ ആണ് കണക്കാക്കാറുള്ളത്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ പെട്ടന്നാണ് വൈറൽ ആയി മാറാറുള്ളത്.

ഒരു കുടുംബത്തിന്റെ ഒത്തൊരുമയുടെ കഥയാണ് പരമ്പര പറയുന്നത്.തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് ഈ പരമ്പര. വ്യത്യസ്തമായ കഥാ മികവുകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നതിൽ ഈ പരമ്പര വളരെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു.

പരമ്പരയിലെ കേന്ദ്ര കഥാപത്രമായ അപർണയെ അവതരിപ്പിക്കുന്നത് രക്ഷ രാജ് ആണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപർണയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥാസഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അപർണയും ഹരിയേയും വീട്ടിലേക്ക് കൊണ്ടുവരാൻ പല പദ്ധതികളും ഇടുന്ന തമ്പിയെ ആണ് പരമ്പര പ്രേക്ഷകർക്കു മുൻപിൽ എത്തിക്കുന്നത്. പരമ്പരയിൽ അപർണയുടെ അമ്മയും തമ്പിയുടെ ഭാര്യയുമായി വേഷമെടുക്കുന്നത്ഡോക്ടർ നിത ആണ്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്. രാജ് നാരായണൻ ജി കണ്ണകി പുരസ്കാരം നേടിയിരിക്കുകയാണ് താരം. സമ്മാനം നേടിയിരിക്കുന്നത് സാന്ത്വനം പരമ്പരയിലെ അംബിക എന്ന കഥാപാത്രത്തിന്റെ അവതരണത്തിനാണ്. വളരെ മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെയായി താര ഇങ്ങനെ കുറിച്ചിരിക്കുന്നു.


Rate this post