സാന്ത്വനം അച്ചുവിന് പ്രണയ ദിനത്തിൽ സമ്മാനം; കുടുംബത്തോടൊപ്പം പുതിയ വിശേഷം പങ്കുവെച്ചു മഞ്ജുഷ മാർട്ടിൻ… | Santhwanam Fame Manjusha Martin Valentines Day Gift Malayalam

Santhwanam Fame Manjusha Martin Valentines Day Gift Malayalam: സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മഞ്ജുഷ മാർട്ടിൻ. താരം ഇപ്പോൾ സാന്ത്വനം എന്ന പ്രേക്ഷകപ്രിയ പരമ്പരയിൽ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. അച്ചു എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ മുറപ്പെണ്ണാണ് അച്ചു. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്. അച്ചുവിനും കണ്ണനും തമ്മിൽ ചെറിയ ഒരു പ്രണയം സാന്ത്വനം പരമ്പരയിൽ ഉടലെടുത്തിട്ടുണ്ട്.

ഇവരുടെ പ്രണയം എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട വരാണ്. സോഷ്യൽ മീഡിയയിലൂടെ സജീവമായ താരത്തിനെതിരെ നിരവധി വിവാദങ്ങൾ ഈയടുത്തിടെ ഉണ്ടായിരുന്നു. ടിക്ടോക്കിലൂടെയും റീൽസ് വീഡിയോകളിലൂടെയും ആണ് മഞ്ജുഷ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.

താരങ്ങളുടെ ചാനലുകൾക്ക് എല്ലാം തന്നെ ആരാധകർ ഏറെയാണ്. പുത്തൻ വിശേഷങ്ങളും മറ്റും അറിയാൻ ആരാധകർക്കും വളരെയധികം കൗതുകം ഉണ്ട്.എൽഎൽബി അവസാന വർഷ വിദ്യാർഥിനി കൂടിയാണ് മഞ്ജുഷ. ഇപ്പോഴിതാ താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റൊരു സന്തോഷ വാർത്തയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിന് ഗോൾഡൻ പ്ലേ ബട്ടൺ ലഭിച്ചു എന്ന രീതിയിലുള്ളതാണ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ.

എന്റെ വാലൻന്റൈൻസ് ഡേ സമ്മാനം എന്ന രീതിയിലാണ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.Valentines Day Gift Finally, finally golden play button thank u you so much all & Love you All Sharing Our happiness with you Thank you Lord for all your blessings. എന്നാണ് താരം എഴുതിയ കുറുപ്പിന്റെ പൂർണ്ണരൂപം. നിരവധി ആരാധകരാണ് മഞ്ജുവിന് ഗോൾഡൻ പ്ലേ ബട്ടൺ ലഭിച്ചതിന്റെ സന്തോഷം അറിയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെയാണ് ആരാധകർ ഈ സന്തോഷം ഏറ്റെടുത്തിരിക്കുന്നത്.

Rate this post