സാന്ത്വനം വീട്ടിലെ അഞ്ജലികുട്ടിയുടെ പുതിയ റീൽ വീഡിയോ കാണാം; ഗോപിക അനിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു… | Santhwanam Fame Gopika Anil Latest Reel Video Goes Viral Malayalam

Santhwanam Fame Gopika Anil Latest Reel Video Goes Viral Malayalam : സാന്ത്വനം’എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍. ഗോപിക എന്നതിൽ ഉരിയായി ‘ശിവന്റെ’ ‘അഞ്ജലി’ എന്ന് പറഞ്ഞാലാണ് ആരാധകര്‍ പെട്ടെന്ന് താരങ്ങളെ മനസ്സിലാക്കുക. ഈ അടുത്ത കാലത്തൊന്നും മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. ‘സാന്ത്വനം’ എന്ന പരമ്പരയുടെ നട്ടെല്ലായി മാറിയ ജോഡികളാണ് ഇവർ ഇരുവരും. കൂടാതെ താരങ്ങൾ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ഗോപിക അനിൽ. താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായ് പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ റീൽ വീഡിയോ ആണ് വയറൽ ആയിരിക്കുന്നത്. കിടിലൻ ഔട്ട്‌ ഫിറ്റിൽ എത്തിയ താരത്തിന്റെ റീൽ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മിനി സ്ക്രീനിലെ ക്യൂട്ട് സൂപ്പർ ലേഡി ആണ് ഗോപിക അനിൽ. ബോൺ ടു ഹാപ്പി നോട് ടു ബി പെർഫെക്ട് എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ റീൽ വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്.

ജനറേഷന്‍ ഗ്യാപ് ഇല്ലാതെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ സീരിയല്‍ കൂടിയാണ് സാന്ത്വനം.
അതിന് പ്രധാന കാരണം ശിവന്റെയും അഞ്ജലിയുടെയും പ്രണയം തന്നെയാണ്.
ആദ്യം ചെറിയ വെറുപ്പില്‍ തുടങ്ങി പിന്നെ പതിയെ പ്രണയിച്ചു തുടങ്ങിയ ശിവന്റെയും അഞ്ജലിയുടെയും ദാമ്പത്യ ജീവിതം പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഹരം തന്നെ നല്‍കി മുന്നേറുകയാണ് ഈ പരമ്പര.

ഇപ്പോൾ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ‘സാന്ത്വനം’. സഹോദര സ്നേഹവും സൗഹ‍ൃദവും പ്രണയവുമെല്ലാം ഉൾപ്പെടുത്തിയ പരമ്പര മിനിസ്ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും എപ്പോഴും സൂപ്പർ ഹിറ്റാണ്. ‘സാന്ത്വനം’ വീട്ടിലെ ‘ബാലനും’ സഹോദരങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ എന്നാൽ ശിവനും അഞ്ജലിയും എന്നിവരാണ് ആരാധകരെ കൂടുതലായി പിടിച്ചിരുത്തുന്നതിൽ മുന്നിൽ.

Rate this post