ജീവിതത്തിൽ സോഷ്യൽ മീഡിയ കൊണ്ട് വന്ന മാറ്റങ്ങൾ ഇതൊക്കെ ആണ്; തുറന്നുപറച്ചിൽ നടത്തി നടൻ ഗിരീഷ് നമ്പ്യാർ… | Santhwanam Fame Girish Nambiar Latest Reel with Achu Sugandh Malayalam

Santhwanam Fame Girish Nambiar Latest Reel with Achu Sugandh Malayalam: മലയാളി പ്രേക്ഷകർക്ക് എന്നും ഹരം നൽകുന്ന ഒന്നാണ് സീരിയൽ . മാസങ്ങളോളം അല്ല വർഷങ്ങളോളം നീണ്ടുനിന്ന മെഗാ പരമ്പരകൾ പ്രേക്ഷക പ്രീതി മലയാളക്കരയിൽ നേടി എടുത്തിട്ടുണ്ട് .സീരിയലുകളിലൂടെ സിനിമ രംഗത്ത് പ്രവേശിച്ച ഒരുപാട് മികച്ച നടി നടന്മാർ നമ്മുടെ മലയാളത്തിൽ ഉണ്ട്. ആ കൂട്ടത്തിൽ എത്ര ആൾകാർ നില നിന്ന് പോവുന്നു എന്നുള്ളത് അവരുടെ കഴിവും ,ഭാഗ്യവും അടിസ്‌ഥാനം ആക്കി ഇരിക്കും.സീരിയലുകൾ വഴി സിനിമയിൽ എത്തി അവിടെ തന്റേതായ സ്‌ഥാനം നേടി എടുത്ത അതുല്യ കലാകാരന്മാർ നിരവധി ഉണ്ട് .
ഇപ്പോൾ ഉള്ള യുവ തലമുറയും സീരിയലിൽ ആകർഷിതരാവുന്നത് ഈ ഒരു കാരണം കൊണ്ട് തന്നെ ആണ്. സാന്ത്വനം എന്ന സീരിയൽ മലയാളികൾ നെഞ്ചിലേറ്റിയ ഒരു പരമ്പര ആണ്.അതിൽ ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രം വളരെ ആരാധകർ ഉള്ള ഒരു കഥാപാത്രം ആണ് .ശരിക്കും പറഞ്ഞാൽ സീരിയലിന്റെ നട്ടെല്ല് എന്ന് തന്നെ പറയാം.ഇൻസ്റ്റാഗ്രാം വഴി തന്റെ ഫോട്ടോകളും വിഡിയോകളും പങ്കുവയ്ക്കുന്ന കാര്യത്തിൽ താരം വളരെ ആക്റ്റീവ് ആണ് .
ഗിരീഷും അച്ചുവും ഒന്നിച്ചുള്ള ഇന്നലെ പങ്കുവെച്ച വീഡിയോ ഇരുപതിനായിരത്തിൽ കൂടുതൽ ആൾക്കാർ ആണ് കണ്ടത് .നർമ്മത്തിൽ ചാലിച്ച വീഡിയോ കാഴ്ച്ചക്കാർക്ക് ചിരിയുടെ പുത്തൻ അനുഭവം ആണ് സമ്മാനിക്കുന്നത് .സീരിയലിൽ ഉള്ള പോലെതന്നെ നല്ല മികച്ച അഭിനയം ആണ് ഗിരീഷ് പുറത്തെടുത്തത് എന്നാണ് ഒട്ടുമിക്ക കമെന്റുകളും വന്നിട്ടുള്ളത് .
കൂടെ ഉള്ള അച്ചുവിന്റെ ഭാവങ്ങളും ഏറെ രസകരം ആയിട്ട് തോന്നി എന്നും അഭിപ്രായങ്ങൾ വന്നിരുന്നു. അഭിനയിക്കുന്ന സീരിയലുകളിൽ ഒക്കെ പെൺകുട്ടികളുടെ മനം കവരുന്ന ഗിരീഷ് ഇൻസ്റ്റയിലും അത് തന്നെ ആവർത്തിക്കുക ആണ് എന്നുമൊരു അഭിപ്രായം ആളുകൾ പറഞ്ഞുവെക്കുന്നുണ്ട് .ഇനിയും നല്ല മികച്ച വേഷങ്ങൾ ഗിരീഷിൽനിന്നും പ്രതീക്ഷിക്കുന്നു എന്നും ആരാധകർ പറഞ്ഞുവെക്കുന്നുണ്ട്.
<div class=”facebook-responsive”>
View this post on Instagram
</div>