ആഹാ..!! എന്താ ഭംഗി കാണാൻ; സാന്ത്വനം ലൊക്കേഷനിലെ ചിപ്പിയുടെ ചിരി പകർത്തി കണ്ണൻ… | Santhwanam Fame Chippy Renjith Smile Location Video Malayalam

Santhwanam Fame Chippy Renjith Smile Location Video Malayalam : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോറിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തു വയ്ക്കാറുണ്ട്. ഓരോ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. അവരുടെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാൻ താരങ്ങൾ മടിക്കാറില്ല.

പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാജീവ് പരമേശ്വരൻ ചിപ്പി രഞ്ജിത്ത്,രക്ഷാരാജ്, ഗിരീഷ് നമ്പ്യാർ,അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ ഗോപിക സജിൻ എന്നിവരാണ്.അച്ചു എന്ന കണ്ണൻ ബാലന്റെയും, ഹരിയുടെയും ശിവന്റെയും അനിയനാണ്.അച്ചുവിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. വളരെ കുട്ടിത്തം നിറഞ്ഞ പ്രകൃതവും നിഷ്കളങ്കം മാറുന്ന ചിരിയും ആരാധകരെ കണ്ണനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. സാന്ത്വനം വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ അച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാറുണ്ട്.

ഈയടുത്ത് അച്ചു ഒരു പുതിയ കാർ വാങ്ങിക്കുന്നതും സാന്ത്വനം കുടുംബത്തിലെ എല്ലാവരെയും കാറിൽ കയറ്റി സന്തോഷം പങ്കിടുന്നതുമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ചിപ്പി പരമ്പരയിൽ അവതരിപ്പിക്കുന്നത് അനിയന്മാരുടെ ഏടത്തിയമ്മ ആയ ശ്രീദേവി എന്ന കഥാപാത്രത്തെയാണ്.ചിപ്പിയുടെ അഭിനയത്തെ പ്രേക്ഷകനും വളരെയധികം ഇഷ്ടപ്പെടുന്നു.

അച്ചു പങ്കുവെച്ച പുതിയ ചിത്രത്തിൽ ചിപ്പിയുടെ ചിരിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചുവന്ന സാരിയിൽ വളരെ മനോഹരമായ ചിരിക്കുന്ന ചിപ്പിയെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.” ക്യാമറമാന്റെ മുഖം കണ്ടാൽ ചേച്ചി ചിരിക്കും.വീഡിയോ എടുക്കുന്നതിന് പിന്നിലെ കഷ്ടപ്പാട് കണ്ടോ ഗുയ്സ്‌, അവസാനം ഞാൻ മുഖം പൊത്തി അപ്പോൾ ഒക്കെയായി.( ഇത് മാത്രം അല്പം അതിശയോക്തിയായി )വീഡിയോയ്ക്ക് താഴെ ഇങ്ങനെ ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്.