പ്രണയദിനത്തിൽ റൊമാന്റിക് റീലുമായി സാന്ത്വനം സേതുവേട്ടൻ; താരത്തിന് ആശംസകളുമായി ആരാധകർ… | Santhwanam Fame Bijesh Avanoor Latest Romantic Reel Malayalam

Santhwanam Fame Bijesh Avanoor Latest Romantic Reel Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ബിജേഷ് അവനൂർ. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. സാന്ത്വനം പരമ്പരയിലെ സേതുവേട്ടൻ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് ബിജേഷിന്റെ സേതു. കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രം തന്നെയാണ് ഇത്.

ആരോടും വിദ്വേഷവും വെറുപ്പും ഒന്നും മനസ്സിൽ സൂക്ഷിക്കാത്ത പരമസാധുവായ ഒരാളാണ് സേതു. എന്നാൽ ഭാര്യ ജയന്തിയാകട്ടെ സാന്ത്വനം കുടുംബത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണമാണ്. കുശുമ്പും കുന്നായ്മയും പരദൂഷണവുമായി എല്ലാവരിലേക്കും ഓടിയെത്തുന്ന ജയന്തിയെ കൂച്ചുവിലങ്ങിട്ട് ഒരു പരിധി വരെ നിയന്ത്രിക്കുന്നത് സേതു തന്നെയാണ്. എന്നിരുന്നാലും സാധുവായ ഒരാളാണ് ഈ കഥാപാത്രം.

സേതുവായി മിനിസ്ക്രീനിലെത്തുന്ന ബിജേഷിന്റെ വിശേഷങ്ങൾ പലപ്പോഴും പ്രേക്ഷകർ കൗതുകത്തോടെ നോക്കിക്കാണാറുണ്ട്. താരം ഒരു അവിവാഹിതനാണ്. ഇപ്പോഴിതാ വാലന്റയിൻസ് ദിനത്തിൽ ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു പ്രത്യേക റീൽ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജേഷ്. വളരെ പെട്ടെന്ന് തന്നെ ഈ റീൽ വൈറലായി മാറിയിട്ടുമുണ്ട്. ബിജേഷ് സിനിമയിലും അഭിനയിച്ചിട്ടുള്ള താരമാണ്. ഷാജി കൈലാസ് ചിത്രം കടുവയിൽ ബിജേഷ് പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനം.

റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര. സാന്ത്വനം താരങ്ങളോടൊപ്പം ബിജേഷ് പ്രത്യക്ഷപ്പെട്ടിട്ടുള്ള റീലുകൾ എല്ലാം തന്നെ ഇതിനുമുന്നെയും വൈറൽ ആയിരുന്നു. ബിജേഷ് അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രം കഴിഞ്ഞ എപ്പിസോഡുകളിൽ പോലീസ് സ്റ്റേഷൻ കയറേണ്ടിയൊക്കെ വന്നിരുന്നു. അതോടെ സേതുവിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം ഇരട്ടിയായി. ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. മികച്ച പ്രതികരണമാണ് പരമ്പരക്ക് ലഭിക്കുന്നത്.

Rate this post