സേതു ഏട്ടനോട് പരിഭവം പറഞ്ഞു ജയന്തി ഏടത്തി; ക്യൂട്ട് ഫണ്ണി റൊമാന്റിക് റീലുമായി വീണ്ടും ബിജേഷും അപ്സരയും… | Santhwanam Fame Bijesh Avanoor and Apsara Ratnakkaran Latest Reel Malayalam

Santhwanam Fame Bijesh Avanoor and Apsara Ratnakkaran Latest Reel Malayalam: സാന്ത്വനം പരമ്പരയിൽ പ്രേക്ഷകർ വളരെയധികം സ്നേഹിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ജയന്തിയും, സേതുവും. അപ്സരയാണ് ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ബിജേഷ് അവനൂർ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ശ്രീദേവിയുടെ സഹോദരൻ കൂടിയാണ് സേതു. ഈ പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം എന്ന് പറയുന്നത് ജയന്തിയുടേതാണ്.സാന്ത്വനം വീട്ടിലെ മിക്ക പ്രശ്നങ്ങൾക്കും കാരണമായി മാറുന്നത് ജയന്തിയാണ്.

എന്നാൽ ജയന്തിയുടെ നിന്നും വളരെ വ്യത്യസ്തമായ സ്വഭാവമാണ് സേതുവിന്. എല്ലാവരെയും സ്നേഹിക്കുന്ന ഒരു വ്യക്തിത്വമാണ് സേതുവിന്റേത്. ജയന്തി ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങൾക്കും കൃത്യമായ ശാസനകളിലൂടെ സേതു മറുപടി നൽകാറുണ്ട്. സാന്ത്വനം പരമ്പരയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും അപ്സരയും ബിജേഷ് അവനൂറും ശ്രദ്ധേയരാണ്. സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ സജീവ സാന്നിധ്യമാണ്. ഷൂട്ടിംഗ് സൈറ്റിലെ വിശേഷങ്ങളും കോമഡി വീഡിയോകളും എല്ലാമായി താരങ്ങൾ പ്രേക്ഷകർക്കും മുമ്പിൽ അണിനിരക്കാറുണ്ട്.

ഇപ്പോഴിതാ ബിജേഷും അപ്സരയും ചേർന്ന് അവതരിപ്പിച്ച ഒരു റീൽ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ മറ്റുള്ള കാര്യങ്ങൾ ഇടപെട്ട് നടക്കുന്ന ജയന്തിയോട് സേതുവിന് അല്പം പരിഭവമുണ്ട്. ആ ഒരു പരിഭവം തന്നെ പ്രമേയമാക്കിയാണ് റീൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ ഒരു സിനിമയിലെ ഡയലോഗ് ആണ് ഇരുവരും പറയുന്നത്. വീഡിയോയ്ക്ക് താഴെയായി താരം കുറിച്ചിരിക്കുന്നത് ഇങ്ങനെ ” ഈ സീൻ സാന്ത്വനത്തിലെ സേതുവും ജയന്തിയും ആയി ചെറിയ ഒരു സാമ്യം ഇല്ലേ, ഉണ്ടായാലും ഇല്ലേലും ഈ ക്യാമറാമാൻ പൊളിയാണ് ‘.

ഈ വീഡിയോയുടെ ക്യാമറ എടുത്തിരിക്കുന്നത് ഗിരീഷ് നമ്പ്യാർ ആണ്.അതായത് പ്രേക്ഷകരുടെ സ്വന്തം ഹരി, ബാലന്റെ അനിയൻ.കഴിഞ്ഞദിവസം ആടുതോമ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്,ആ സിനിമയിലെ ഒരു ഡയലോഗ് പറയുന്ന ഒരു വീഡിയോ ബിജേഷ് പങ്കുവെച്ചിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടി. ഏതായാലും ഇരുവരും ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് ആരാധകർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

Rate this post