ഒടുവിൽ ആ സത്യം പ്രേക്ഷകരോട് തുറന്നു പറഞ്ഞു സാന്ത്വനം ജയന്തി; ഭർത്താവിനൊപ്പമുള്ള ഇന്റർവ്യൂ വൈറലാകുന്നു… | Santhwanam Fame Apsara Ratnakaran Q and A Video Goes Viral Malayalam

Santhwanam Fame Apsara Ratnakaran Q and A Video Goes Viral Malayalam : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്സരാ രത്നാകരൻ. അപ്സര രത്നാകരന് കുഞ്ഞു ജനിക്കുവാൻ പോകുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ഒരു സമയം വൈറൽ ആയിട്ടുണ്ടായിരുന്നു. മലയാളത്തിലെ തന്നെ മികച്ച പരമ്പരകളിൽ ഒന്നായ, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പൗര്ണമിത്തിങ്കൽ, ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം തുടങ്ങി നിരവധി പരമ്പരകളിലൂടെ കുറഞ്ഞ കാലയളവിൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരം ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ വിശേഷവാർത്തയും അതിനോടനുബന്ധിച്ചുള്ള സത്യാവസ്ഥയും വെളിപ്പെടുത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരം വിവാഹം ചെയ്തത് അഭിനയരംഗത്ത് തന്നെയുള്ള ആളെയാണ്. സംവിധായകനായും കോമഡി ഷോകളിലൂടെയും ശ്രദ്ധേയനായ ആൽബിയാണ് അപ്സരയുടെ ഭർത്താവ്. സാന്ത്വനം പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആൽബിയുടെയും അപ്സരയുടെയും വിവാഹം നടന്നത്. ഇപ്പോൾ പുതിയ വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞ് അപ്സര തന്നെ നേരിട്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

അപ്സരയുടെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോ തങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നൽകുകയാണ്. പ്രേക്ഷകർ ചോദിച്ച എല്ലാ ചോദ്യങ്ങളും അപ്സരയും ആൽബിയും വായിച്ച് അതിനുള്ള മറുപടി വീഡിയോയിൽ നൽകിയിട്ടുണ്ട്. കുഞ്ഞിനെ പറ്റി ചോദിച്ചപ്പോൾ അപ്സരയും ആൽബിയും പറഞ്ഞത് വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് മതി കുഞ്ഞുങ്ങൾ എന്നാണ് ഞങ്ങളുടെ ആഗ്രഹം എന്നാണ്.

ഇപ്പോൾ വിശേഷമൊന്നുമായിട്ടില്ല, വിശേഷമാകുമ്പോൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ ഞാൻ അറിയിക്കും എന്നുമാണ് അപ്സര പറഞ്ഞത്. ഞങ്ങളുടെ വീട്ടിൽ എല്ലാം ആൺകുഞ്ഞുങ്ങളാണ്. അത്കൊണ്ട് എനിക്കൊരു പെൺകുഞ്ഞ് ജനിക്കണം എന്നാണ് ആഗ്രഹമെന്നും അപ്സര പറഞ്ഞു. കുഞ്ഞുങ്ങളെ ഒരുക്കിക്കൊണ്ട് നടക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് എന്നും പ്രേക്ഷകരോട് അപ്സര പറഞ്ഞിട്ടുണ്ട്. ഉടൻ തന്നെ ഒരു മാലാഖ കുഞ്ഞിനെ ഇരുവർക്കും ലഭിക്കാൻ ഒരുപാട് പ്രേക്ഷകരാണ് ആശംസകൾ അറിയിച്ചിട്ടുള്ളത്.

Rate this post