പ്രിയപ്പെട്ടവർക്കൊപ്പം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം; സന്തോഷം പങ്കുവെച്ചു അപ്സര രത്‌നാകരൻ… | Santhwanam Fame Apsara Ratnakaran Latest Happy News Malayalam

Santhwanam Fame Apsara Ratnakaran Latest Happy News Malayalam : നടി അപ്സരയും ഭർത്താവ് ആൽബിയും കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. ഒട്ടനവധി ഹാസ്യപരമ്പരകളിൽ വേഷമിട്ടിട്ടുള്ള അപ്സര ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലിൽ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ജയന്തിയായി പ്രേക്ഷകമനം കവർന്ന അപ്സര സോഷ്യൽമീഡിയയിലും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ വിവാഹവും ആരാധകർ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു.

റിയാലിറ്റി ഷോകളിലൂടെ ആൽബിയുമായി പരിചയപ്പെടുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയുമായിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് ഇവർക്ക്. ചാനലിലൂടെ അപ്സരയും ഭർത്താവും പുറത്തുവിടുന്ന വിശേഷങ്ങൾക്കൊക്കെയും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ഒന്നാം വിവാഹവാർഷികത്തിന് ആൽബി പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൽബിയുടെ വാക്കുകൾ ഹൃദയത്തിൽ നിന്നും തുളുമ്പുന്ന സ്നേഹത്തിൻറെ നേർസാക്ഷ്യം തന്നെയാണെന്ന് ഈ പോസ്റ്റ് പറയുന്നു.

സാന്ത്വനത്തിലെ ജയന്തി അല്പം പ്രശ്നക്കാരിയാണെങ്കിലും റിയൽ ലൈഫിലെ അപ്സര സൗമ്യയും ശാന്തയുമാണ്. ഇക്കഴിഞ്ഞ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് നിശയിൽ മികച്ച രീതിയിൽ നെഗറ്റീവ് റോൾ കാഴ്ചവെക്കുന്നതിന് അപ്സരയെ തേടി പ്രത്യേക അംഗീകാരം എത്തിയിരുന്നു. “എന്നെ ഞാനാക്കി മാറ്റിയ എന്റെ പ്രിയപാതിക്ക് സ്നേഹചുംബനങ്ങൾ”…ആൽബിയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ആൽബി പറയുന്നത്.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം ഇന്നലെയായിരുന്നു. അതും ഏറെ പ്രിയപ്പെട്ടവർക്കൊപ്പം”…ടെലിവിഷൻ ഷോകളുടെ സംവിധായകനാണ് ആൽബി. സാന്ത്വനത്തിൽ വളരെ പക്വതയേറിയ നെഗറ്റീവ് റോളിലെത്തുന്ന അപ്സരയുടെ യഥാർത്ഥപ്രായം നന്നേ കുറവാണ്. തുടക്കത്തിൽ ജയന്തിയുടെ റോൾ വേണ്ടെന്ന് ചിന്തിച്ച അപ്സരയെ ആ ക്യാരക്ടറിലേക്ക് നിർബന്ധിച്ചുകൊണ്ടുവന്നത് ആൽബിയും സാന്ത്വനത്തിന്റെ നിർമ്മാതാവ് ചിപ്പിയും ചേർന്നാണ്. ഇപ്പോൾ സാന്ത്വനം ജയന്തിക്കും ഫാൻസ്‌ ഏറെയാണ്.

Rate this post