വാശിപ്പുറത്ത് നടന്ന കല്യാണം.!! പതിനെട്ട് വയസ്സിൽ 54 കാരനെ വിവാഹം ചെയ്തു; സാന്ത്വനം രാജേശ്വരി അപ്പച്ചിയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ.!! | Santhwanam Fame Actress Zeenath Life Story Malayalam
Santhwanam Fame Actress Zeenath Life Story Malayalam : സ്വാന്തനത്തിലെ രാജേശ്വരി അപ്പച്ചിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. തമ്പിയേക്കാൾ വലിയ വില്ലത്തി എന്നാണ് സ്വാന്തനം പ്രേക്ഷകർ രാജേശ്വരി അപ്പച്ചിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ സീരിയലിലും മുൻകാലത്ത് സിനിമ രംഗത്തും ശ്രദ്ധിക്കപ്പെട്ട നല്ല റോളുകൾ ചെയ്‌ത ആളാണ് സീനത്ത്. വ്യത്യസ്ത കഥാപാത്രങ്ങൾ കൈകാര്യം ചെയ്തതിലൂടെ പ്രേഷകരുടെ ഇടയിൽ വലിയ ശ്രദ്ധനേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അഭിനയം മാത്രമല്ല ഡബ്ബിംഗ് ആര്‍ടിസ്റ്റായും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സീനത്ത്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ മലയാളസിനിമകളില്‍ ശ്വേത മേനോന് ശബ്‌ദം നൽകിയത് സീനത്താണ്. നാടകത്തിലൂടെയാണ് താരത്തിന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. താരത്തിന്റെ അഭിനയജീവിതത്തിന് നാല് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇപ്പോൾ സ്വാന്തനം സീരിയലിൽ നെഗറ്റീവ് വേഷം ശ്രദ്ധിക്കപെട്ടതോടെ താരത്തിന് പുതിയ ഒരുപാട് ആരാധകർ കൂടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താരത്തിന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. നാടകത്തിലൂടെ സിനിമയിലും സീരിയൽ രംഗത്തും എത്തിയ താരത്തിന്റെ ജീവിതവും അതുപോലെതന്നെ നാടകീയത നിറഞ്ഞതാണ്.
പതിനെട്ടാമത്തെ വയസിൽ താരം വിവാഹിതയാകുന്നു എന്നത് സ്വാഭാവികമാണ്. എന്നാൽ 54 വയസുള്ള കെ.ടി മുഹമ്മദെന്ന നാടകാചാര്യനെയാണ് താരം വിവാഹം കഴിക്കുന്നതെന്ന് ചർച്ചയായ ഒരു സംഭവം ആയിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു കെ ടി യുടെ വിവാഹാലോചന വരുന്നത്. വിവാഹാലോചന വന്നത് ആദ്യമൊന്നും ഉൾക്കൊള്ളാനായില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് സീനത്ത് വിവാഹം കഴിക്കുന്നത്. 16 വർഷത്തെ ആയുസ്സ് ആയിരുന്നു ആ ദാമ്പത്യബന്ധത്തിന്…