സാന്ത്വനം ജയന്തിയുടെ ബാഗിൽ എന്തൊക്കെയെന്ന് കണ്ടോ?!!! സംഭവം പുറത്തുകൊണ്ടുവന്നത് നമ്മുടെ കണ്ണൻ… | Santhwanam Fame Achu Sugandh Location Fun Video With Apsara Ratnakaran Malayalam

Santhwanam Fame Achu Sugandh Location Fun Video With Apsara Ratnakaran Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ, സ്നേഹബന്ധത്തിന്റെ കഥ പറയുന്ന സാന്ത്വനം പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും അഭിനേതാക്കളെയും മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. പരമ്പരയിലെ എല്ലാ താരങ്ങളും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്.

തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പരമ്പരയുടെ ലൊക്കേഷനിൽ വച്ച് നടക്കുന്ന രസകരമായിട്ടുള്ള വിഷയങ്ങളും സോഷ്യൽ മീഡിയ വഴി താരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. സാന്ത്വനം വീട്ടിലെ ഇളയ മകനായ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമായ അച്ചു സുഗന്ദ് ആണ് പരമ്പരയുടെ ലൊക്കേഷൻ വീഡിയോകൾ അധികവും ഷെയർ ചെയ്യാറുള്ളത്.

അച്ചു സുഗന്ദ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോ വളരെ രസകരമായ ഒന്നാണ്. പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായ ജയന്തിയെ അവതരിപ്പിക്കുന്ന താരമായ അപ്സര രത്നാകരന്റെ ബാഗിനുള്ളിൽ എന്തൊക്കെ ഉണ്ടെന്നുള്ള വീഡിയോ ആണ് ഇപ്പോൾ അച്ചു തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിട്ടുള്ളത്. അപ്സര സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരമാണ്. സാന്ത്വനത്തിന് പുറമേ മറ്റനേകം പരമ്പരകളിൽ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരം കൂടിയാണ് അപ്സര.

ജയന്തിയുടെ ബാഗിനുള്ളിൽ ഇതൊക്കെയാണോ എന്ന തലക്കെട്ടോടു കൂടിയാണ് പുതിയ വീഡിയോ പുറത്തുവന്നിട്ടുള്ളത്. ഒരുപാട് മേക്കപ്പ് സാധനങ്ങളാണ് അപ്സര ബാഗിൽ നിന്നും പുറത്തെടുത്തിട്ടുള്ളത്. ഇതെല്ലാം കണ്ട് അടുത്തിരുന്ന അച്ചു സുഗന്ദ് കണ്ണും തള്ളി നിൽക്കുന്നത് പ്രേക്ഷകർക്ക് വീഡിയോയിൽ കാണാൻ കഴിയും. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. ഒരുപാട് പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റ്‌കൾ നൽകിയിരിക്കുന്നത്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യണമെന്നും കണ്ണനോട് പ്രേക്ഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

Rate this post