സാന്ത്വനത്തിലെ കണ്ണന്റെ പുതിയ കാർ കണ്ടോ?? കളിയും ചിരിയും തമാശകളുമായി സാന്ത്വനം കുടുംബം… | Santhwanam Fame Achu Sugandh Location Fun Malayalam

Santhwanam Fame Achu Sugandh Location Fun Malayalam:സാന്ത്വനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അച്ചു സുഗന്ധ്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ചെറിയ മകനാണ് ഇവൻ. അതായത് ബാലന്റെയും ഹരിയുടെയും ശിവന്റെയും കൊച്ചനിയൻ. കണ്ണൻ എന്നാണ് സാന്ത്വനം കുടുംബത്തിലെ എല്ലാവരും അച്ചുവിനെ വിളിക്കാറുള്ളത്. പ്രേക്ഷകരും സ്നേഹത്തോടെ കണ്ണൻ എന്ന് തന്നെയാണ് താരത്തെ അഭിസംബോധന ചെയ്യാറുള്ളത്. താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.

കൊച്ചു തമാശകളും സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളും ഷൂട്ടിംഗ് സൈറ്റിലെ വിശേഷങ്ങളും എല്ലാം ആയി കണ്ണൻ പ്രേക്ഷകർക്കു മുൻപിലെ സജീവ സാന്നിധ്യമാണ്. പരമ്പരയിലെതുപോലെതന്നെ ജീവിതത്തിലും കുട്ടിക്കളി വിട്ടുമാറാത്ത വ്യക്തിത്വമാണ് അച്ചുവിന്റേത്.ഇപ്പോഴിതാ താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സാന്ത്വനം കുടുംബത്തിലെ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗിരീഷ് നമ്പ്യാരാണ്. ഗിരീഷിനൊപ്പം ഉള്ള വീഡിയോ ആണ് താരം ഇപ്പോൾ യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരു കാറിൽ ഒന്നിച്ച് സഞ്ചരിക്കുന്നത് കണ്ണൻ ഒരു സിനിമ കഥ ഹരിയോട് പറയുന്നതുമാണ്
വീഡിയോയിൽ ഉള്ളത്.

ഹരി ആദ്യമെല്ലാം ഇംഗ്ലീഷിൽ പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണനെ കൊണ്ട് ഇംഗ്ലീഷിൽ പറയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അച്ചുവിന് അതിനു സാധിക്കുന്നില്ല. എന്റെ സിനിമയിലെ നായകൻ നിങ്ങളെ ആക്കണമെങ്കിൽ ഞാൻ മലയാളത്തിൽ പറയുന്നത് നിങ്ങൾ കേൾക്കണമെന്ന് അച്ചു പറയുന്നു. അങ്ങനെ ഹരി മലയാളത്തിൽ പറയാൻ അച്ചുവിനോട് ആവശ്യപ്പെടുന്നു. വൻ ഹിറ്റുകളെ പോലും തകർക്കുന്ന രീതിയിലുള്ള അത്ഭുതകരമായ ഒരു കഥയാണ് അച്ചു ഹരിയോട് പറയുന്നത്. യാഥാർത്ഥ്യവുമായി ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ഈ കഥ കേൾക്കുമ്പോൾ ഗിരീഷിന് യഥാർത്ഥത്തിൽ ചിരിക്കണോ കരയണോ എന്ന് അവസ്ഥയിലായി പോകുന്നതും വീഡിയോയിൽ കാണാം.

എന്റെ മനസ്സ് നിറഞ്ഞു എന്ന് പറഞ്ഞ് താരം കരയുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തമാശയ്ക്കാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും ഇത് ഇരു കൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അച്ചുവിന്റെ തമാശയും , അതിനൊത്ത ഗിരീഷിന്റെ കൗണ്ടറും കൂടിയാകുമ്പോൾ വീഡിയോയിലെ രംഗങ്ങൾ കൊഴുക്കുകയാണ്. അവസാനം രോമാഞ്ചത്തിലെ ഹിറ്റ് ബി ജി എമ്മോടെ ആണ് വീഡിയോ അവസാനിക്കുന്നത്. ഏതായാലും നിരവധി ആരാധകരാണ് കണ്ണന്റെ ഈ കോമഡി സിനിമ കഥ കേട്ട് കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

Rate this post