കണ്ണനും ഹരിയും പൊളിച്ചടുക്കി എന്ന് ആരാധകർ; ഏറ്റവും പുതിയ ഡബ്സ്മാഷ്… | Santhwanam Fame Achu Sugandh And Gireesh Nambiar Funny Dubsmash Goes Viral Malayalam

Santhwanam Fame Achu Sugandh And Gireesh Nambiar Funny Dubsmash Goes Viral Malayalam : സാധാരണഗതിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് അല്പം ജനപ്രീതി ലഭിച്ചു കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയയിൽ നിന്ന് ഇറങ്ങാത്തവരാണ് ഇന്നത്തെ താരങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട് ഒരുപാട് അംഗീകാരങ്ങളും സ്നേഹവും ലഭിക്കുമ്പോൾ പോലും സോഷ്യൽ മീഡിയയിൽ നിന്ന് കഴിവതും വിട്ടുനിൽക്കുവാൻ താല്പര്യപ്പെടുന്നവരാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ താരങ്ങൾ.

ഇതിലെ എല്ലാ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് എങ്കിൽ പോലും അതിരുകവിഞ്ഞ് അവർ തങ്ങളുടെ വിശേഷങ്ങളോ വാർത്തകളോ ഒന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറില്ല എന്നതാണ് വസ്തുത.എന്നിരുന്നാൽ പോലും ഡബ്സ്മാഷ് വീഡിയോകളും ലൊക്കേഷൻ വിശേഷങ്ങളും ഒക്കെയായി താരങ്ങൾ ആളുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വിരളമായി ആണ് ഇത്തരം വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത് എന്നതുകൊണ്ട് തന്നെ നിമിഷനേരം കൊണ്ട് അവയൊക്കെയും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.

കണ്ണനും അഞ്ജലിയും ഒക്കെ ഡബ്സ്മാഷ് വീഡിയോകൾ പങ്കുവെക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. ഇപ്പോൾ പരമ്പരയിലെ കണ്ണൻ, ഹരി എന്നിവർ ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ഡബ്സ്മാഷ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചെത്തി അനശ്വരമാക്കി തീർത്ത അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലെ ഡയലോഗിനാണ് ഇരുവരും ജീവൻ നൽകിയിരിക്കുന്നത്.

വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരുകൂട്ടം താരങ്ങൾ ഒന്നിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിയും ഗോപികയും സജിനും ഒക്കെ അക്കൂട്ടത്തിൽ ചിലർ മാത്രം. എന്നാൽ പുതുമുഖങ്ങൾ ആയി പരമ്പരയിലേക്ക് കടന്നുവന്ന് ആളുകളുടെ സ്നേഹവും പ്രശംസയും പിടിച്ചുപറ്റിയ താരങ്ങളും കൂട്ടത്തിൽ ഉണ്ട്. ഹരി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്ന ഗിരീഷ് നമ്പ്യാരാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിൽ ഏറ്റവും പുതിയ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.