ശിവാഞ്‌ജലി ജോഡിക്ക് ശേഷം അപ്പുവിന്റെ സ്നേഹ ജോഡി;സാന്ത്വനം വീട്ടിൽ വീണ്ടും സ്നേഹകാഴ്ചകൾ… | Santhwanam Appu Love Track Malayalam

Santhwanam Appu Love Track Malayalam : ശിവാഞ്‌ജലി ജോഡിക്ക് ശേഷം അപ്പുവിന്റെ സ്നേഹ ജോഡി… സാന്ത്വനം വീട്ടിൽ വീണ്ടും സ്നേഹകാഴ്ചകൾ… കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പരമ്പരയുടെ കാതൽ. സ്നേഹത്തിൽ ചലിച്ച ബന്ധങ്ങളാണ് സാന്ത്വനത്തിലേത്. മറ്റൊരു ശക്തിക്കും തകർക്കാൻ കഴിയാത്തിടത്തോളം ദൃഢമാണ് സാന്ത്വനത്തിലെ സ്നേഹച്ചങ്ങല. ആ ചങ്ങല പൊട്ടിച്ചെറിയാൻ വന്ന ലച്ചു അപ്പച്ചിക്കും ഇപ്പോൾ തോറ്റുപിന്മാറേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

ആദ്യമൊക്കെ ലച്ചു പറയുന്നതെല്ലാം കേട്ട് അപ്പു കൂടെ നിന്നു. അപ്പച്ചി പറയുന്നത് വിശ്വസിച്ച് അഞ്ജലിയോടും കണ്ണനോടും എന്തിന് ദേവിയോടുമെല്ലാം അപ്പു വഴക്കുണ്ടാക്കി. എന്നാലിപ്പോൾ ലച്ചു അപ്പച്ചിയുടെ യഥാർത്ഥരൂപം തിരിച്ചറിഞ്ഞതോടെ അപർണയുടെ മറ്റൊരു വേർഷനാണ് സാന്ത്വനം ആരാധകർക്ക് കാണാൻ കഴിയുന്നത്. അതെ, ഇനി അപർണയാണ് ഈ കഥ നയിക്കുന്നത്. താനായി വരുത്തിവെച്ച പ്രശ്നങ്ങൾ കൊണ്ട് സാന്ത്വനത്തിൽ ഉണ്ടായ തീപ്പൊരി കെടുത്താൻ അപ്പു തന്നെ ഇറങ്ങിത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ പരമ്പരയിൽ കാണാൻ കഴിയുന്നത്.

സാന്ത്വനം വീട്ടിലെ ഓരോരുത്തരെയും നന്നായി അറിയാമായിരുന്ന താൻ ലച്ചു അപ്പച്ചി ഉണ്ടാക്കിയ തെറ്റിദ്ധാരണയുടെ പേരിൽ എല്ലാവരോടും മോശമായി പെരുമാറിയല്ലോ എന്ന സങ്കടത്തിലാണ് അപ്പു. ബാലേട്ടൻ തന്റെ സങ്കടങ്ങൾ ഓരോന്നായി അപ്പുവിനോട് പറയുമ്പോൾ അപർണയുടെ കണ്ണുകൾ നിറയുന്നത് കാണാം. ആ കണ്ണുകളിൽ സ്നേഹം മാത്രമേയുള്ളൂ. ‘സാന്ത്വനം എന്ന ഈ തോണി മുങ്ങിപ്പോകില്ല ബാലേട്ടാ’ എന്ന് പറയുന്ന അപർണയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി അവരുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയാണ്.

ശിവാഞ്ജലി പ്രണയത്തിന്റെ അത്രയും തന്നെ മധുരമാണ് അപർണയുടെ സ്നേഹത്തിനും എന്നാണ് പ്രേക്ഷകർ വിധിയെഴുതുന്നത്. സാന്ത്വനത്തിന്റെ പുത്തൻ എപ്പിസോഡിൽ അപ്പു തന്നെ ലച്ചു അപ്പച്ചിയെ പുറത്താക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. എന്താണെങ്കിലും അപർണയായി എത്തുന്ന രക്ഷാ രാജ് പരമ്പരയിൽ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. അപ്പു എന്ന കഥാപാത്രത്തിന്റെ കൂടുതൽ വികാരസാന്ദ്രമായ രംഗങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.