അഞ്ജലിയുടെ വാട്സാപ്പ് നമ്പർ ചോദിച്ച ആരാധകന് താരം നൽകിയ മറുപടി കണ്ടോ…!? ഇത്രയും സിംപിളായിരുന്നോ നമ്മുടെ അഞ്ജു… | Santhwanam Actors Facebook Llive Goes Viral

Santhwanam Actors Facebook Llive Goes Viral : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയിൽ അണിനിരക്കുന്ന ഓരോ താരങ്ങൾക്കും ഒട്ടേറെ ആരാധകരാണുള്ളത്. ശിവനും ഹരിയും അഞ്ജുവും അപർണ്ണയും ഉൾപ്പെടെ എല്ലാ സാന്ത്വനം താരങ്ങൾക്കും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ പേജുകളുമുണ്ട്. ഒരു ടെലിവിഷൻ സീരിയലിലെ താരങ്ങൾക്ക് ഇത്രയധികം ഫാൻസ്‌ പേജുകളൊക്കെ പ്രത്യക്ഷപ്പെടുന്നത് മലയാളത്തിൽ ഇതാദ്യമായാണ്. സാന്ത്വനം താരങ്ങൾ പങ്കെടുക്കുന്ന അഭിമുഖങ്ങളോ സോഷ്യൽ മീഡിയ ലൈവുകളോ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ സാന്ത്വനം ഹരിയുടെ ഒരു ഫേസ്‌ബുക്ക് ലൈവാണ് വൈറലായിരിക്കുന്നത്. ലൈവിൽ അഞ്ജലിയെ കണ്ടതോടെ ഒരു ആരാധകൻ താരത്തിന്റെ വാട്സാപ്പ് നമ്പർ ചോദിക്കുന്നുണ്ട്. എന്നാൽ ഒരു ചെറുചിരിയോടെ തനിക്ക് വാട്സാപ്പ് ഇല്ലെന്നാണ് ഗോപിക നൽകുന്ന മറുപടി. ലൈവ് കണ്ട് ഓടിപ്പോകുകയാണ് കണ്ണൻ. കണ്ണനെ കാണണം എന്നുപറഞ്ഞുകൊണ്ട് കുറെ പേർ ആവശ്യപ്പെടുന്നുവെങ്കിലും ആൾ ലൈവിലേക്ക് വരുന്നില്ല.

santhwanam actors facebook live
santhwanam actors facebook live

ശിവേട്ടനെയും ലൈവിൽ കാണാത്തതിന്റെ പരാതി പ്രേക്ഷകർ പറഞ്ഞിരുന്നു. ശിവേട്ടൻ കഴിഞ്ഞ രണ്ട് ദിവസമായി നല്ല മാസ് സീനുകളുടെ ഷൂട്ടിലായിരുന്നു എന്നാണ് ഹരി നൽകുന്ന മറുപടി. ലൈവിൽ അഞ്ജുവിന്റെ മുടി സൂപ്പറാണെന്ന് ഒരു ആരാധകൻ പറയുന്നുണ്ട്. എന്നാൽ അഞ്ജുവിന്റെ മുടി വിഗ്ഗാണെന്നാണ് ഹരി നൽകിയ മറുപടി. ഹരി തമാശക്കാണ് അത് പറയുന്നതെങ്കിലും അത് തിരുത്താൻ അഞ്ചു പെടാപ്പാട് പെടുകയാണ്.

നടൻ ഗിരീഷ് നമ്പിയാരാണ് സാന്ത്വനത്തിലെ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജലിയാകുന്നത് ഗോപിക അനിലും ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിനുമാണ്. നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം പരമ്പര. തമിഴിലെ പാണ്ഡിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ റീമേക്ക് ആണ് സാന്ത്വനം.