കുഞ്ഞാവേ മ്യാമൻമാരെ മനസ്സിലായോ!! ഇതാര് സാന്ത്വനം അപ്പുന്റെ കുഞ്ഞോ!? പുതിയ വീഡിയോ പങ്കുവെച്ച് സാന്ത്വനം കണ്ണൻ… | Santhwanam Achu Sugandh Latest Video Viral Malayalam

Santhwanam Achu Sugandh Latest Video Viral Malayalam : സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് അച്ചു സുഗന്ധ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ മൂന്നു സഹോദരന്മാരുടെ അനിയനായിയാണ് താരം കടന്നുവരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായ ടിആർപി റൈറ്റിംഗിൽ മുൻപന്തിയിലാണ് ഈ പരമ്പര കഥയിൽ പുലർത്തുന്ന വ്യത്യസ്തത തന്നെയാണ് ഈ പരമ്പരയെ മറ്റുപരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബാലൻ, ശിവൻ ഹരി എന്നിവരുടെ ചെറിയ അനിയനാണ് കണ്ണൻ. രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അത്യാവശ്യം കുട്ടികുറുമ്പുകളും തമാശകളും കാണിച്ചു നടക്കുന്ന കണ്ണനെ പ്രേക്ഷകർക്കും വളരെ ഇഷ്ടമാണ്. പരമ്പരയിലെ എല്ലാ ആളുകളുടെയും വിശേഷങ്ങൾ താരപ്രേക്ഷകർക്ക് മുൻപിൽ കൊണ്ടുവരാറുണ്ട്.കൂടാതെ ഷൂട്ടിംഗ് സൈറ്റിലെ നർമ്മരംഗങ്ങളും താരം പ്രേക്ഷകർക്കും മുൻപിൽ വീഡിയോകൾ ആയി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ആരാധകർ ഏറെ. പരമ്പരയിലേക്ക് എന്നതുപോലെ തന്നെ ജീവിതത്തിലും താരം അത്യാവശ്യം കുട്ടികുറുമ്പുകളും തമാശകളും ഉള്ള ഒരു വ്യക്തിയാണ് അച്ചു.

താരം പങ്കുവെക്കുന്ന പല ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും തന്നെ നമുക്കിത് മനസ്സിലാക്കാൻ സാധിക്കും.ഈയടുത്ത് കണ്ണന്റെ ചില വിശേഷങ്ങൾ ആയിരുന്നു സാന്ത്വനം കുടുംബത്തിന്റെ മുന്നിലൂടെ കടന്നുപോയിരുന്നത്. കഴിഞ്ഞ ദിവസം കണ്ണന്റെ മുറപ്പെണ്ണായ അച്ചുവിനോട് കണ്ണന്റെ പ്രണയത്തെ സംബന്ധിച്ചായിരുന്നു കഥയുടെ ഇതിവൃത്തം വളർന്നത്. ഈ കഥ സന്ദർഭങ്ങൾക്ക് വളരെയധികം ജനപ്രീതി ഉണ്ടായിരുന്നു. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റൊരു വീഡിയോ ആണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ഒരു ചെറിയ കുഞ്ഞുവാവയെ കളിപ്പിക്കുന്ന കണ്ണന്റെ വീഡിയോയാണിത്. വീഡിയോയ്ക്ക് താഴെ കുഞ്ഞാവേ മ്യാമന്മാരെ മനസ്സിലായോ എന്ന അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോക്ക് നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞുവാവയാണോ ഇത് എന്നാണ് അധികമാളുകളും ചോദിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അപ്പു ഗർഭിണിയായിരിക്കുന്ന സാഹചര്യത്തിൽ അനിയനായ കണ്ണൻ ഇങ്ങനെയൊരു വീഡിയോ പങ്കു വയ്ക്കുമ്പോൾ ആരാധകർ വളരെ ആകാംക്ഷയിലാണ്.

Rate this post