അടുത്ത സിനിമയിൽ സഞ്ജുവിന് ഒരു ഗസ്റ്റ് റോളെങ്കിലും കൊടുക്കണം.!! ബസിലിന് പുതിയ ശുപാർശ; കുഞ്ഞു ഹോപ്പിനെ കാണാൻ വീണ്ടും ഓടിയെത്തി സഞ്ജുവും ചാരുവും.!! | Sanju Samson With Basil Joseph And Family
Sanju Samson With Basil Joseph And Family : ദുബായ് യാത്രയ്ക്കിടയിൽ മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫിനും, കുടുംബത്തിനും ഒപ്പം ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഈ ചിത്രം ബേസിൽ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കുകയായിരുന്നു. ബേസിൽ, ഭാര്യ എലിസബത്ത്, മകൾ ഹോപ്, സഞ്ജു സാംസൺ, ഭാര്യ ചാരുലത എന്നിവർ ആണ് ചിത്രത്തിൽ ഉള്ളത്.
എന്നാൽ ചിത്രത്തിന് താഴെ സഞ്ജു നൽകിയ കമൻറ് ആണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത് “എവിടെ എത്തി” ബേസിൽ ജോസഫിനോടാണ് ചോദ്യമെങ്കിലും മറുപടി നൽകിയത് ആരാധകർ ആണ് “വന്നോണ്ടിരിക്ക, മഴയല്ലേ ചായ കുടിക്കാൻ കേറിയേക്കുവാ, എത്തിയിട്ട് പറയണോ” അങ്ങനെ രസകരമായ കമന്റുകളുമായി എത്തിയ ആരാധകർക്കെല്ലാം സഞ്ജു തിരിച്ചും മറുപടി കൊടുത്തിട്ടുണ്ട്.
കൂടാതെ മറ്റൊരു അഭ്യർത്ഥന കൂടി ആരാധകർ ബേസിലിനോട് പറഞ്ഞിട്ടുണ്ട്. ബേസിൽ ജോസഫിന്റെ അടുത്ത പടത്തിൽ ഒരു ഗസ്റ്റ് റോൾ സഞ്ജുവിന് കൊടുക്കണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. “അപ്പോൾ എൻ്റെ ഡെയ്റ്റോ” എന്ന് ഈ അഭ്യർത്ഥനയ്ക്ക് മറുപടിയായി സഞ്ജു കമൻറ് ബോക്സിൽ കുറിച്ചു. “അതൊന്നും ഓർത്തു പേടിക്കണ്ട അത് അളിയന് മാച്ച് ഇല്ലാത്തപ്പോൾ സമയം നോക്കി ബേസിൽ അത് അറേഞ്ച് ചെയ്തോളൂ” ഇത്തരം രസകരമായ കമൻറുകൾ ആണ് പ്രേക്ഷകർ സഞ്ജുവിന് നൽകിയത്.
വളരെ നാളത്തെ സൗഹൃദം ആണ് ബേസിലിനും സഞ്ജുവിനും ഇടയിലുള്ളത്. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെക്കാറുണ്ട്. ആദ്യമായി ബേസിലിന്റെ മകൾ ഹോപ്പിനെ കാണാനായി സഞ്ജുവും, ഭാര്യ ചാരുലതയും വന്നപ്പോൾ സഞ്ജു കുഞ്ഞിനായി നൽകിയ ഒരു ചെറുകത്ത് അന്ന് ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.